|    Oct 22 Mon, 2018 12:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ഇനി മറ്റുള്ളവര്‍ക്ക് കാഴ്ചനല്‍കും. സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിക്ടോറിയ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഗൗരിയുടെ ആഗ്രഹം പോലെ കണ്ണുകള്‍ ദാനംചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മരണാനന്തരം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നത് ഗൗരി ലങ്കേഷിന്റെ ആഗ്രഹമായിരുന്നു. സഹോദരിയുടെ ആഗ്രഹപ്രകാരം ബംഗളൂരുവിലെ മിന്റോ ആശുപത്രിക്കാണ് കണ്ണുകള്‍ ദാനംചെയ്തത്. ഗൗരി ലങ്കേഷ് ഒരു ആക്റ്റിവിസ്റ്റായിരുന്നു. സഹോദരിക്ക് നേരെ ഭീഷണികളുണ്ടായിരുന്നോ എന്നത് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇന്ദ്രജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.സംഘപരിവാരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞദിവസം രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബംഗളൂരുവിലെ ചാംരാജ് സെമിത്തേരിയിലാണ് ഗൗരി ലങ്കേഷിന്റെ മരണാനന്തര ചടങ്ങുകള്‍ നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss