|    Jul 23 Mon, 2018 3:20 pm
FLASH NEWS

ഗൗരി ലങ്കേഷിന്റെ ആശയങ്ങള്‍ ജനാധിപത്യത്തിന്റെ ആവശ്യം: സിപിഐ

Published : 11th September 2017 | Posted By: fsq

 

മലപ്പുറം: ബിജെപിയുടെയും സംഘപരിവാറിന്റെയും  ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ കുരിശു യുദ്ധം നയിച്ച് രക്തസാക്ഷിയായ ഗൗരി ലങ്കേഷിന്റെ ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത്  ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ അഭിപ്രായപ്പെട്ടു. സിപിഐ മലപ്പുറം മണ്ഡലം ജനറല്‍ബോഡി യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗൗരി ലങ്കേഷിന്റെ നിഷ്ഠൂരമായ കൊലപാതകം സംഘപരിവാറിന്‍െ നികൃഷ്ടവും ഗൂഢവുമായ സ്വഭാവവുമാണ് വ്യക്തമാക്കുന്നത്. സുനീര്‍ പറഞ്ഞു.  മണ്ഡലം സെക്രട്ടറി സി എച്ച് നൗഷാദ്, എം എ റസാഖ്, സംസ്ഥാന കൗണ്‍സില്‍ അംഗം  പി സുബ്രഹ്മണ്യന്‍, അഡ്വ. മുസ്തഫ കൂത്രാടന്‍, പുഴക്കല്‍ ഷരീഫ് എന്നിവര്‍ സംസാരിച്ചു.  പൊന്മള പഞ്ചായത്തില്‍ നിന്നും വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണവും നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss