|    Oct 20 Sat, 2018 2:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നതില്‍ ബോളി വുഡ്ഡിലും പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

മുംബൈ: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതില്‍ ബോളിവുഡിലെ പ്രമുഖര്‍ പ്രതിഷേധിച്ചു. ജാവീദ് അക്തര്‍, ശബാന ആസ്മി, സോനം കപൂര്‍, ദിയ മിര്‍സ തുടങ്ങിയവര്‍ കൊലപാതകത്തെ അപലപിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ ആക്രമണമാണു കൊലപാതകമെന്ന് അവര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതര്‍ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നത്. നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയ യുക്തിവാദികളുടേതിനു സമാനമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്ന് അക്ബര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവം അസ്വസ്ഥജനകമാണെന്നാണു മിര്‍സ പറഞ്ഞത്. സ്വന്തം കാഴ്ചപ്പാടിന്റെ പേരില്‍ ഒരാളെ കൊലപ്പെടുത്തുന്നത് ജനാധിപത്യമല്ലെന്നു സംവിധായകന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ആദര്‍ശശാലിയായ ഇടതുപക്ഷവാദിയായിരുന്നു ഗൗരി ലങ്കേഷെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു. സര്‍ക്കാരിനെ ചോദ്യംചെയ്യുന്ന സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടുന്നത് അങ്ങേയറ്റം ആപല്‍സൂചനയാണെന്ന് നടന്‍ ജാവീദ് ജഫ്‌രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss