|    Sep 20 Thu, 2018 2:06 pm
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ സംഘം

Published : 8th June 2018 | Posted By: sruthi srt

ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗിയെയും വധിച്ചതിന് പിന്നില്‍ ഒരേ സംഘമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. 7.64എംഎം വലിപ്പമുള്ള തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഇരുവരും മരിച്ചിരിക്കുന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച ഫോറന്‍സിക് റിപോര്‍ട്ടും ഹാജരാക്കിയിട്ടുണ്ട്.ആദ്യമായാണ് ഇരുകൊലപാതകങ്ങളും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന റിപോര്‍ട്ട് പുറത്തുവരുന്നത്.

കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ 7.65 എം.എം നാടന്‍ പിസ്റ്റളാണ് ഗൗരി ലങ്കേഷിനെയും വധിക്കാന്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 സപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞു വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ച് വീഴ്ത്തിയത്. അതിനു സമാനമായാണ് 2015 ഓഗസ്റ്റ് 30ന് ധാര്‍വാഡിലെ വീട്ടിലെ കോളിങ് ബെല്‍ കേട്ട് പുറത്തെത്തി വാതില്‍ തുറന്ന കല്‍ബുര്‍ഗിയെ കൊലയാളി വെടിവെച്ചു വീഴ്ത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss