|    Jul 22 Sun, 2018 12:39 pm
FLASH NEWS
Home   >  National   >  

ഗൗരി പിടിച്ചുപറിക്കാരി: സനാതന്‍ സന്‍സ്ത

Published : 6th September 2017 | Posted By: shadina sdna

ബംഗളുരു: കൊല്ലപെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് പിടിച്ചുപറിക്കാരിയെന്ന് ആരോപിച്ച് സനാതന്‍ സന്‍സ്ത. ന്യൂസ് 18യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജാന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഗൗരി ലങ്കേഷിന് നക്‌സലേറ്റ് ബന്ധമുണ്ടെന്നും തങ്ങള്‍ അവരെ ഒന്നും ചെയ്തിട്ടില്ലെന്നും ചേതന്‍ രാജന്‍ പറഞ്ഞു. ഇതിനിടെ ഗൗരിയുടെ കൊലക്കു പിന്നില്‍ സ്വത്തു തര്‍ക്കമാണെന്ന കണ്ടെത്തലുമായി റിപ്പബ്ലിക് ടിവി രംഗത്തെത്തിയിരുന്നു.
നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ത അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരുടെ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഗൗരിയുടെ കൊലപാതകവും നടന്നിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss