|    Oct 22 Mon, 2018 4:01 pm
FLASH NEWS
Home   >  National   >  

ഗൗരി എന്റെ സുഹൃത്ത്,ആദ്യ പ്രണയം, വിസ്മയിപ്പിക്കുന്ന തേജസിന്റെ ആള്‍രൂപം; മുന്‍ ഭര്‍ത്താവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Published : 7th September 2017 | Posted By: mi.ptk

ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിച്ചുകൊണ്ട് മുന്‍ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ചിന്ദാനന്ദ രാജ്ഘട്ട എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇരുവരുടെയും പ്രണയവും തുടര്‍ന്നുള്ള വിവാഹവും പിന്നീട് പരസ്പരധാരണയോടെയുള്ള വിവാഹമോചനവും പറയുന്ന കുറിപ്പില്‍ ഇരുവരുടെയും സൗഹൃദവും പ്രതിബാധിക്കുന്നുണ്ട്.
‘അവള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അന്ത്യാഞ്ജലികളും അഭിനന്ദനക്കുറിപ്പുകളും, പ്രത്യേകിച്ച് ആത്മാവിനെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചുമുള്ളവ വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് പൊട്ടിച്ചിരിക്കുമായിരുന്നു’വെന്ന് തുടങ്ങുന്നതാണ് കുറിപ്പ്.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ തങ്ങള്‍ അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹമോചിതരായെങ്കിലും പിന്നീടും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഗൗരി ലങ്കേഷ് തന്നെ സംബന്ധിച്ചിടത്തോളം മുന്‍ഭാര്യയെന്നതിനേക്കാള്‍ നല്ലൊരു സുഹൃത്തായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. പല സുഹൃത്തുക്കളും തങ്ങളുടെ സൗഹൃദം കണ്ട് അത്ഭുതപ്പെടാറുണ്ടായിരുന്നു. നിഷേധിയുടെ സ്വഭാവമായിരുന്നെങ്കിലും ഗൗരിയെ തന്റെ മാതാപിതാക്കള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. തങ്ങള്‍ ഇരുവരും വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും തന്റെ മാതാപിതാക്കള്‍ ഗൗരിയുമായുള്ള ബന്ധം തുടര്‍ന്നിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കോളേജ് വിദ്യാഭ്യാസ കാലവും ഇരുവരുടെയും സംഗീത അഭിരുചികളും മറ്റും ചിന്ദാനന്ദ് ഓര്‍മക്കുറിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്. ‘ഇടതുപക്ഷ സഹയാത്രിക, ഹിന്ദുത്വ വിരോധി തുടങ്ങിയ എല്ലാവിശേഷണങ്ങളും മറന്നേക്കൂ.. തനിക്ക് ഗൗരി, എന്റെ സുഹൃത്താണ്, എന്റെ ആദ്യ പ്രണയം വിസ്മയിപ്പിക്കുന്ന തേജസിന്റെ ആള്‍രൂപം’ എന്നുപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss