|    Oct 22 Mon, 2018 1:57 pm
FLASH NEWS
Home   >  National   >  

ഗൗരിലങ്കേഷ് വധം: പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി

Published : 21st September 2017 | Posted By: shadina sdna


മംഗളൂരു: ഗൗരി ലങ്കേഷ് വധകേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. ഗൗരിയുടെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി.  ഗൗരിയെ കൊലപ്പെടുത്തിയത് ബൈക്കില്‍ എത്തിയ  34നും 38നുമിടയില്‍ പ്രായമുള്ള യുവാവാണെന്നും ഇയാള്‍ കഴുത്തില്‍ ടാഗ് ധരിച്ചിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അന്വേഷണ സംഘം അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 634 ഡിജിറ്റല്‍ വിഡിയോ ദ്യശ്യങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയായിരുന്നു. ഗൗരി വെടിയേറ്റു മരിക്കും മുമ്പ് രണ്ടു തവണ ഘാതകന്‍ അവരുടെ വീട്ടുപരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നിനും വൈകിട്ട് ഏഴിനും നടത്തിയ ഈ സന്ദര്‍ശനങ്ങളുടെ ദ്യശ്യങ്ങളാണ് എസ്‌ഐടിയെ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചത്. മുഖം കാണാമെങ്കിലും ഹെല്‍മറ്റ് ധരിച്ചതിനാല്‍ അവ്യക്തമാണ്. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രതിയുടെ രേഖാചിത്രം പുറത്തുവിടാന്‍ പോലിസ് വിസമ്മതിച്ചു. സെപ്തംബര്‍ അഞ്ചിന് രാത്രി 8.05നാണ് ഗൗരിലങ്കേഷ് വെടിയേറ്റ് മരിച്ചത്. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss