|    Oct 15 Mon, 2018 6:41 pm
FLASH NEWS

ഗൗരിലങ്കേഷ് പശുദേശീയതയുടെ ഇര : എസ് ഡിപിഐ

Published : 7th September 2017 | Posted By: fsq

 

കണ്ണൂര്‍: രാജ്യത്തെ പ്രമുഖ മാ ധ്യമ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ കര്‍ണാടകയിലെ ബംഗളൂരു സ്വദേശിനി ഗൗരി ലങ്കേഷിനെ സംഘപരിവാര ഫാഷിസ്റ്റുക ള്‍ വെടിവച്ചു കൊന്നതില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു. രാജ്യത്ത് പശുദേശീയവാദികളായ സംഘപരിവാരം വച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതയുടെ ഇരയാണ് ഗൗരീ ലങ്കേഷ്. ആര്‍എസ്എസിന്റെ ഹിന്ദുത്വ രാജ്യമെന്ന കാപട്യത്തെ തുറന്നുകാട്ടിയ ഗൗരി ലങ്കേഷ് ധീരമായ നിലപാടിനുടമയാണ്. എം എം കുല്‍ബര്‍ഗിയേ യും ഗോവിന്ദ പന്‍സാരയേ യും ധബോല്‍ക്കറേയും ഇല്ലാതാ ക്കിയ അതേ സംഘം തന്നെയാണ് നിഷ്ടൂര കൊലപാതകത്തിന് പിന്നിലും. എഴുതാനും അഭിപ്രായം പറയാനുമുള്ള പൗരന്റെ സ്വാതന്ത്യത്തിനു നേരെ ഫാസിസ്റ്റുകളുടെ കടന്നാക്രമണം രാജ്യവ്യാപകമാവുകയാണ്. എതിരഭിപ്രായം ഉള്ളവരെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള സംഘപരിവാരത്തിന്റെ കുടില തന്ത്രങ്ങളെ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒരുമിച്ച് പ്രതിരോധിക്കണമെന്ന് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ കെ അബ്്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss