|    Jul 17 Tue, 2018 7:00 pm
FLASH NEWS

ഗൗരിലങ്കേഷ് അനുസ്മരണവും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയും

Published : 15th September 2017 | Posted By: fsq

 

വടകര: ആയുധങ്ങള്‍ക്ക് അടിയറവ് പറയാതെ ആയിരങ്ങളുടെ ജീവത്യാഗം കൊണ്ട്് നേടിയെടുത്ത ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാത്തുസൂക്ഷിക്കുവാന്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി വളര്‍ന്നു വരുന്ന ഫാഷിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് രാജീവ് ഗാന്ധി ജനരക്ഷാ വേദി വടകര താലൂക്ക് കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരിലങ്കേഷ് ഉള്‍പ്പടെ ഫാഷിസ്റ്റ് ഭീകരര്‍ വെടിവച്ച് കൊല്ലുമ്പോള്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ലോകം കറങ്ങുന്ന അവസ്ഥയാണുള്ളതെന്നും യോഗം കുറ്റപ്പെടുത്തി. പരിപാടി ജില്ലാ പ്രസിഡണ്ട് അസീസ് കാപ്പാട് ഉദ്ഘാടനം ചെയ്തു. ഗൗരിലങ്കേഷിന്റെ ഫോട്ടോയ്ക്കു മുമ്പില്‍ പുര്‍ഷ്പാര്‍ച്ചന നടത്തുകയും, വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. കെഎന്‍എ അമീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നന്മ മനോഹരന്‍ അധ്യക്ഷത വഹിച്ചു. സജീവന്‍ വെള്ളൂക്കര, രാജേഷ് കിണറ്റിന്‍കര, പി രഞ്ജിനി, പികെ വൃന്ദ, കെ ഗീത, ഷൈജു ചള്ളയില്‍, മധുമോഹനന്‍, വികെ കുഞ്ഞിമൂസ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss