|    Jul 20 Fri, 2018 10:46 am
FLASH NEWS
Home   >  National   >  

ഗൗരിയെ കൊന്നത് കല്‍ബുര്‍ഗിയെ വധിച്ച തോക്കുകൊണ്ടു തന്നെയെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

Published : 14th September 2017 | Posted By: G.A.G

ബംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിന് ഉപയോഗിച്ചത് ഒരേ തോക്കുകളെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രാഥമിക ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
7.65എം.എം നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് ഇരു കൊലപാതകങ്ങളും നടത്തിയതെന്നാണ് കണ്ടെത്തല്‍.
ഇതോടെ സമാന സ്വഭാവമുള്ള രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമാണെന്ന നിഗമനം ബലപ്പെട്ടു.
കന്നഡ സാഹിത്യകാരനും കന്നട സര്‍വകലാശാലാ മുന്‍ വി.സിയുമായിരുന്നു ഡോ. എം.എം. കല്‍ബുര്‍ഗി വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെയുള്ള നിലപാടുകളുടെ പേരില്‍ ഹിന്ദുത്വ ഭീകരരുടെ നോട്ടപ്പുള്ളിയായിരുന്നു. വി.എച്ച്.പി.യും ബംജ്രംഗ്ദളും അടക്കമുള്ള സംഘടനകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തുണ്ടായിരുന്നു. 2015 ആഗസ്റ്റ് 30 ന് ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘം കല്‍ബുര്‍ഗിയെ വെടിവെച്ചു കൊല്ലുകയായിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss