|    Jul 19 Thu, 2018 3:25 pm
FLASH NEWS
Home   >  National   >  

ഗൗരിയുടെ കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി

Published : 9th September 2017 | Posted By: shadina sdna


ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റ ഘാതകരെ കുറിച്ച് സൂചന ലഭിച്ചതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എന്നാല്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതികളെ കണ്ടെത്താനാവാതെ അന്വേഷണസംഘം ഇരുട്ടില്‍ തപ്പുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ സംഘത്തെ വിപുലീകരിക്കാനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെയായിരുന്നു വീടിന് മുന്നില്‍ വച്ച് ഗൗരിയെ അജ്ഞാത സംഘം വെടിവെച്ച് കൊല്ലുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss