|    Oct 21 Sun, 2018 1:46 am
FLASH NEWS
Home   >  National   >  

ഗൗരിയുടെ കൊലപാതകം ദുബയിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

Published : 6th September 2017 | Posted By: shadina sdna

ദുബയ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വീട്ടില്‍ കയറി വെടി വെച്ച് കൊലപ്പെടുത്തിയ ഫാഷിസ്റ്റ്‌ നടപടിയെ ദുബയിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഫാഷിസം കൂടുതല്‍ ഭീകരമാകുന്നതിന്റെ പ്രതീകം മാത്രമാണ് ഗൗരിയുടെ കൊലപാതകമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലെ രക്തസാക്ഷിയാണ് ഗൗരി. ആകുലതയോടെ മുന്നോട്ട് നീങ്ങുന്ന ഇത്തരം സന്ദര്‍ഭത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമൂഹിക, മാധ്യമ പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. പി പി ശശീന്ദ്രന്‍, ഭാസ്‌ക്കര്‍ രാജ്, ഫിറോസ് ഖാന്‍, സാദിഖ് കാവില്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss