|    Oct 23 Tue, 2018 10:11 pm
FLASH NEWS
Home   >  National   >  

ഗൗരിയുടെ കൊലപാതകം: ആഹ്ലാദ പ്രകടനവുമായി സംഘപരിവാര പ്രവര്‍ത്തകര്‍

Published : 6th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ രാഷ്ട്രീയ വിമര്‍ശകയായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ആഹ്ലാദ പ്രകടനവുമായി സംഘപരിവാര പ്രവര്‍ത്തകര്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി സംഘപരിവാര പ്രവര്‍ത്തകരാണ് ആഹ്ലാദ പ്രകടനവുമായി എത്തിയിരിക്കുന്നത്. ഇത് സന്തോഷിക്കേണ്ട സമയമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നുമായിരുന്നു കമന്റുകളില്‍ പലതും. മാര്‍ക്‌സിസ്റ്റ് ശൂര്‍പണകയെന്നും ഗൗരിയെ ഇവര്‍ വിശേഷിപ്പിക്കുന്നു. ചില മാധ്യമ പ്രവര്‍ത്തകരും ആഹ്ലാദം പങ്കുവച്ച് ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ടായിരുന്നു ഗൗരി ലങ്കേശിന് ബംഗളൂരുവിലെ വീട്ടില്‍ വെച്ച് വെടിയേറ്റത്. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവര്‍ മരണപ്പെടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss