|    Jul 22 Sun, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരിയമ്മ വീണ്ടും സഭയിലെത്തി; സ്ത്രീ സുരക്ഷയിലെ ആശങ്ക പങ്കുവച്ചു

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: പോരാട്ട കാലവും ചരിത്രവും ഓര്‍മിപ്പിച്ച്് കെ ആര്‍ ഗൗരിയമ്മ വീണ്ടും നിയമസഭയിലെത്തി. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പഴയ നിയമസഭാ ഹാളില്‍ മുന്‍ സാമാജികരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഗൗരിയമ്മ എത്തിയത്. ചടങ്ങില്‍ സംസാരിച്ച അവര്‍ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് പങ്കുവച്ചത്. കേരളത്തിലെ സ്ത്രീകള്‍ നിലവില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാരിയുടുത്ത് പുറത്തിറങ്ങി നോക്കിയാല്‍ മതിയെന്ന് ഗൗരിയമ്മ പറഞ്ഞു. സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വഴിയില്‍കൂടി നടക്കുമ്പോള്‍ അറിയാം. രാത്രി 10 മണിക്കൊക്കെ താന്‍ ഒറ്റയ്ക്ക് നടന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്. അന്നൊരാളും ആക്രമിച്ചിട്ടില്ല. ഇന്ന് സ്ഥിതി മാറി. കേരളം വളരുകയാണ്. പഴയ കാലമല്ല ഇപ്പോഴുള്ളതെന്ന് ഗൗരിയമ്മ പറഞ്ഞു. തിരുക്കൊച്ചിയിലും 57 മുതല്‍ കേരള നിയമസഭയിലും അംഗമായിരുന്ന കാലം പഴയ സഹപ്രവര്‍ത്തകരുമായി ഗൗരിയമ്മ പങ്കുവച്ചു. ഒന്നാം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന ഗൗരിയമ്മയ്ക്കും ഇ ചന്ദ്രശേഖരന്‍ നായര്‍ക്കുമാണ് ആദരം സംഘടിപ്പിച്ചിരുന്നത്. ആരോഗ്യകാരണങ്ങളാല്‍ ചന്ദ്രശേഖരന്‍ നായര്‍ പങ്കെടുത്തില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss