ഗ്വാട്ടിമാല ജയിലില്‍ സംഘര്‍ഷം; 17 മരണം
Published : 2nd December 2015 | Posted By: SMR
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ എസ്ക്വിന്റ്്ലയില് ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. കൊല്ലപ്പെട്ടവരെല്ലാം തടവുപുള്ളികളാണ്. ഞായറാഴ്ചയാണ് സംഘര്‍ഷം ആരംഭിച്ചത്. എതിരാളികളായ രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഞായറാഴ്ച രാത്രി സംഘര്‍ഷം ആരംഭിക്കുകയായിരുന്നുവെന്ന് ജയില്‍ വക്താവ് പറഞ്ഞു. ഉള്ക്കൊള്ളാനാവുന്നതിലുമധികം ആളുകളെ പാര്‍പ്പിച്ച ജയില്‍ അടിക്കടിയുണ്ടാവുന്ന ഏറ്റുമുട്ടലുകളുടെ പേരില്‍ കുപ്രസിദ്ധമാണ്.
600 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 3000പേരാണ് കഴിയുന്നത്. സംഭവം അന്വേഷിച്ചു വരുകയാണെന്ന് ജയിലധികൃതര്‍ പറഞ്ഞു. അതേസമയം, ജയിലിലെ ക്രമസമാധാനം പുനസ്ഥാപിച്ചതായി ആഭ്യന്തര സഹമന്ത്രി എല്‍മര്‍ സോസ പറഞ്ഞു. സൈന്യത്തെയും പ്രത്യേക സുരക്ഷാ സേനയെയും ജയിലില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ 2300ഓളം അന്തേവാസികളും സുരക്ഷാ ഗാര്‍ഡുകളും തമ്മില്‍ വാഗ്വാദമുണ്ടായി. ജയില്പുള്ളികളില് ചിലരുടെ പക്കല്‍ തോക്കുകളുള്ളതായും ഇവര്‍ ചില സന്ദര്‍ശകരെ ബന്ദികളാക്കിയതായും റിപോര്‍ട്ടുകളുണ്ട്.
തടവുചാടാനുള്ള ജയില്‍പുള്ളികളുടെ ശ്രമം സുരക്ഷാഗാര്‍ഡുകള്‍ പരാജയപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നു ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.