|    Jan 20 Fri, 2017 11:56 pm
FLASH NEWS

ഗ്വാട്ടിമാല ജയിലില്‍കലാപം: ആറു പേര്‍ കൊല്ലപ്പെട്ടു

Published : 3rd January 2016 | Posted By: SMR

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ തുറമുഖ നഗരമായ പ്യൂര്‍ട്ടോ ബാരിയോസിലെ ജയിലി—ലുണ്ടായ കലാപത്തില്‍ എട്ടു തടവുപുള്ളികള്‍ കൊല്ലപ്പെട്ടു. 20ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. പുതുവല്‍സരത്തലേന്ന് മദ്യലഹരിയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കിടക്ക, കിടക്കയുറ തുടങ്ങിയവ അഗ്നിക്കിരയാക്കിയ കലാപകാരികള്‍ ജയിലിലേക്കുള്ള വൈദ്യുതിയും തടസ്സപ്പെടുത്തി. രണ്ടുപേരെ സഹതടവുകാര്‍ തലയറുത്താണ് കൊലപ്പെടുത്തിയത്. തടവുപുള്ളികളിലെ ഭൂരിപക്ഷവും തെരുവിലെ ഗുണ്ടാസംഘങ്ങളില്‍പ്പെട്ടവരാണ്. 175 പേരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കരീബിയന്‍ തീരമേഖലയിലുള്ള ഈ ജയിലില്‍ 900ത്തിലധികം തടവുപുള്ളികള്‍ ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക