|    Oct 23 Mon, 2017 7:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗ്വണ്ടാനമോയില്‍ നിന്നു മലേസ്യന്‍ തടവുകാരനെ മാറ്റുന്നു

Published : 24th September 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിന്റെ സൈനിക തടവറയായ ഗ്വണ്ടാനമോയില്‍ കഴിയുന്ന രണ്ടു മലേസ്യന്‍ പൗരന്‍മാരില്‍ ഒരാളെ മലേസ്യയിലേക്കയക്കുന്നു.
2003ല്‍ ജക്കാര്‍ത്തയിലെ ഹോട്ടലില്‍ ആക്രമണം നടത്തിയ കേസില്‍ പിടിക്കപ്പെട്ട മുഹമ്മദ് ഫാരിക് അമീനെയാണു കൈമാറുക. 2006 മുതല്‍ ഇയാള്‍ ഗ്വണ്ടാനമോയില്‍ കഴിയുകയായിരുന്നു. അല്‍ഖാഇദയുടെ ഉപവിഭാഗമായ ജമാ ഇസ്‌ലാമിയയുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.
മലേസ്യയിലേക്കു മാറ്റിയാലും രാജ്യത്തെ തടവറയില്‍ ഇയാള്‍ ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹമീദി അറിയിച്ചു. ഗ്വണ്ടാനമോ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നയതന്ത്രജ്ഞര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിചാരണ നടത്താതെ മലേസ്യന്‍ പൗരന്‍മാരെ മറ്റു രാജ്യങ്ങളില്‍ തടവറയില്‍ പാര്‍പ്പിക്കുന്നതില്‍ ഉല്‍ക്കണ്ഠയുണ്ട്.
അമീനെ കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഉടന്‍ യോഗംചേരുമെന്നും ഹമീദി പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക