|    Aug 20 Mon, 2018 1:02 pm
FLASH NEWS

ഗ്ലാസ് മാലിന്യങ്ങള്‍ ഇന്നു നഗരസഭയ്ക്കു കൈമാറാം

Published : 15th June 2017 | Posted By: fsq

 

തിരുവനന്തപുരം: നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി ബന്ധപ്പെട്ട് പൊട്ടിയതും, പൊട്ടാത്തതുമായ കണ്ണാടി കുപ്പികള്‍, ഗ്ലാസ്സുകള്‍, കണ്ണാടികള്‍ എന്നിവ നഗരസഭയ്ക്ക് കൈമാറുന്നതിന് പ്രത്യേക സൗകര്യം ഒരുക്കുന്നു. ഇന്നു രാവിലെ 8 മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കുന്നു. പൂജപ്പുര മൈതാനം, ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, വഞ്ചിയൂര്‍ കോടതി ജംഗ്ഷന്‍, പൈപ്പിന്‍മൂട് ജംഗ്ഷന്‍, കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫീസ്, ബീച്ച് എച്ച് ഐ ഓഫീസിന് സമീപം, പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രി, വട്ടിയൂര്‍ക്കാവ് എച്ച് ഐ ഓഫീസിന് സമീപം എന്നിവിടങ്ങളിലാണ് ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. നഗരവാസികള്‍ക്ക് ഇതിലൂടെ പൊട്ടിയതും പൊട്ടാത്തതുമായ കണ്ണാടി കുപ്പികള്‍, ഗ്ലാസ്സുകള്‍, കണ്ണാടികള്‍ എന്നിവ കൈമാറാവുന്നതാണ്.   ഇതോടൊപ്പം പൊതുസ്ഥലങ്ങളില്‍ കൂടികിടക്കുന്നതും, ഓടകളിലും, ചവര്‍കൂനകളിലും മറ്റു സ്ഥലങ്ങളിലുമുള്ള പൊട്ടിയതും, പൊട്ടാത്തതുമായ കണ്ണാടി കുപ്പികള്‍, ഗ്ലാസ്സുകള്‍, കണ്ണാടികള്‍ എന്നിവ കൂടി നഗരസഭ തൊഴിലാളികളെ ഉപയോഗിച്ച് ശേഖരിയ്ക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായുളള ഈ സൗകര്യം പൊതുജനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss