|    Apr 29 Sat, 2017 11:02 pm
FLASH NEWS

ഗ്രൗണ്ട് വിട്ടുകൊടുക്കുന്നതിനെ ചൊല്ലി സംഘര്‍ഷം; മുന്‍ കേരള വോളി താരത്തിന് മര്‍ദനം

Published : 22nd October 2016 | Posted By: SMR

കാഞ്ഞാര്‍: ഗ്രൗണ്ട് വിട്ടുകൊടുക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് മുന്‍ കേരളാ വോളിബോള്‍ താരത്തിന് മര്‍ദ്ദനമേറ്റു.നിരവധി ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുകയും മുന്‍ കേരളാ വോളിബോള്‍ താരവും  കാഞ്ഞാര്‍ സ്വദേശി മണക്കണ്ടത്തില്‍ കബീര്‍ (47)നാണ് മര്‍ദ്ദനമേറ്റത്.കാലിന് പരിക്കേറ്റ് മൂലമറ്റത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കബീര്‍ പറയുന്നതിങ്ങനെ: താന്‍ കാഞ്ഞാറിലെ വിജിലന്റ് ക്ലബ്ബിന്റെ പ്രസിഡന്റാണ്.കാഞ്ഞാര്‍ ടൗണിന് സമീപത്തുള്ള വോളിബോള്‍ ഗ്രൗണ്ട് വര്‍ഷങ്ങളായി ക്ലബിന്റെ അധീനതയിലാണ്.വോളിബോള്‍ ഗ്രൗണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ട് ആക്കി മാറ്റണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തെ നിരാകരിച്ചതാണ് തനിക്കെതിരെയുള്ള അക്രമത്തിന് പിന്നിലെന്ന്  കബീര്‍ പറഞ്ഞു.വ്യാഴാഴ്ചവൈകിട്ട് വീടിന് സമീപത്തെ കട്ടകളത്തില്‍ വിശ്രമിക്കവെ കാഞ്ഞാര്‍ സ്വദേശികളായ  രണ്ട് പേര്‍  കമ്പിവടിയുമായെത്തി കാലിന് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.അടിയേറ്റ് വലത് കാലിനു ആഴത്തില്‍ മുറിവ് ഏറ്റു.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷിച്ച് മൂലമറ്റത്തെ സ്വകാര്യ ആശു്പത്രിയില്‍ പ്രവേശിപ്പിച്ചത്.സംഭവത്തില്‍ കാഞ്ഞാര്‍ സ്വദേശികളായ ഹലീല്‍,ജലീല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി കാഞ്ഞാര്‍ പോലിസ് പറഞ്ഞു.ഇതേ സമയം കബീര്‍ മര്‍ദിച്ചതായി ആരോപിച്ച് ഹലീല്‍, ജലീല്‍ എന്നിവര്‍ തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ഇവരുടെ മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും പോലിസ് സൂചിപ്പിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day