|    Nov 13 Tue, 2018 3:54 am
FLASH NEWS

ഗ്രൗണ്ടിലേക്ക് വാഹനം കയറ്റുന്നത് തടഞ്ഞ യുവാവിനെ മര്‍ദിച്ചതായി പരാതി

Published : 4th August 2018 | Posted By: kasim kzm

വടകര: താഴെഅങ്ങാടി സൊസൈറ്റി ഗ്രൗണ്ടിലേക്ക് വാഹനം കയറ്റുന്നത് തടഞ്ഞ യുവാവിനെ മര്‍ദിച്ചതായി പരാതി. വലിയവളപ്പ് ഗ്രീന്‍ഹൗസില്‍ ഈസ അബ്ദുല്ല(24)യ്ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഈസയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ഫുട്‌ബോള്‍ കോച്ചിംഗ് നല്‍കുന്നതിനായി എത്തിയ ഈസ ഗ്രൗണ്ടില്‍ വാഹനം കയറ്റിയതായി കാണുകയും ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം വാഹനം കയറ്റിയ കേളോത്ത് അസീസ്, മകന്‍ സലാം, സിഎച്ച് ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈസയെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ഈസയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ വടകര പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ഗ്രൗണ്ടില്‍ കളിക്കുന്നതിനാവശ്യമായി മാസങ്ങള്‍ക്ക് മുമ്പ് മണ്ണിട്ട് ഉയര്‍ത്തിയിരുന്നു. അത് കൊണ്ട് തന്നെ ഗ്രൗണ്ടിലേക്ക് വാഹനം കയറ്റുന്നത് മുമ്പ് തന്നെ നഗരസഭയും പ്രദേശത്തെ കായിക ക്ലബ്ബുകളും തടഞ്ഞിരുന്നു. എന്നാല്‍ ഈ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ചിലര്‍ വീടുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി വാഹനങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയാണ് പതിവ്. ഇത് മൂലം ഗ്രൗണ്ടില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഇത് കാരണം മത്സരങ്ങളും, പല കോച്ചിംഗ് ക്യാംപുകള്‍ നടത്താന്‍ പോലും കഴിയാത്ത അവസ്ഥയിലായതോടെ ഗ്രൗണ്ടിലേക്ക് വാഹനം കയറ്റുന്നത് നിരോധിക്കുകയും പ്രവേശന കവാടത്തില്‍ ഗെയിറ്റ് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. ഈസക്കെതിരെ നടന്ന അക്രമ സംഭവത്തില്‍ പ്രദേശത്തെ സ്‌പോര്‍ട്ട് ക്ലബ്ബുകളായ റൈസിംഗ് സ്റ്റാര്‍, എക്കൊ കൊയിലാണ്ടി വളപ്പ്, ഗൈഡന്‍സ് വലിയവളപ്പ്, കീപ് ഷെയ്ക്ക്, എവറസ്റ്റ്, ബറ്റാലിയന്‍ പ്രതിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss