|    Mar 29 Wed, 2017 8:40 am
Home   >  Pravasi  >  Gulf  >  

ഗ്രോസറിയും റസ്‌റ്റൊറന്റുകളും പൂട്ടി

Published : 7th October 2016 | Posted By: SMR

ദോഹ: ശെയ്ഹാനിയ്യയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഗ്രോസറിയും ദോഹയില്‍ രണ്ട് റസ്‌റ്റൊറന്റുകളും നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടി. ശെയ്ഹാനിയ്യ നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് സെയ്ഫ് തശാല്‍ അല്‍ഹാജിരിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ഗ്രോസറി പൂര്‍ണമായി അടച്ചുപൂട്ടിയത്. നഗരസഭക്കു കീഴിലെ ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഗ്രോസറി ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്.
അതേ സമയം, ദോഹ നഗരസഭക്കു കീഴിലെ രണ്ട് റസ്‌റ്റൊറന്റുകള്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ജിനീയര്‍ ജമാല്‍ മത്വര്‍ അല്‍നഈമിയുടെ തീരുമാനത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. റൗദ അല്‍ഖെയ്‌ലിലെയും നജ്മയിലെയും റസ്‌റ്റൊറന്റുകളാണ് അടച്ചുപൂട്ടിയത്.
ആരോഗ്യകരമല്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം കൈകാര്യം ചെയ്ത നിയമലംഘനത്തിനു റൗദ അല്‍ഖെയ്‌ലിലെ റസ്‌റ്റൊറന്റ് പത്ത് ദിവസത്തേക്കും നജ്മയിലെ റസ്‌റ്റൊറന്റ് ഒരു മാസത്തേക്കും അടച്ചു.
അതേസമയം, ഭക്ഷണ പദാര്‍ഥങ്ങള്‍ വൃത്തിഹീനമായ സ്ഥലത്ത് സൂക്ഷിച്ച അല്‍സദ്ദിലെ ഒരു റസ്‌റ്റൊറന്റിനെതിരെ ദോഹ നഗരസഭക്കു കീഴിലെ ആരോഗ്യ നിയന്ത്രണ വിഭാഗം നടപടിയെടുത്തു. 1990 വര്‍ഷത്തെ എട്ടാം നമ്പര്‍ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചാണു നടപടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day