|    Jul 22 Sun, 2018 5:59 am
FLASH NEWS

ഗ്രോബാഗ് തൈകള്‍ക്ക് കാത്തിരുന്നവര്‍ക്ക് നിരാശ

Published : 25th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തില്‍ കൃഷി വകുപ്പിന്റെ അടുക്കള പച്ചക്കറിതോട്ടം പദ്ധതിയുടെ ഭാഗമായി ഗ്രോബാഗ് തൈകള്‍ക്കു വേണ്ടി പണമടച്ച് കാത്തിരുന്നവര്‍ക്ക് നിരാശ. സര്‍ക്കാര്‍ സബ്‌സിഡിക്കു പുറമെ 500 രൂപ വീതമാണ് ഓരോ കര്‍ഷകനില്‍ നിന്നും കൃഷി ഭവന്‍ വഴി മാസങ്ങള്‍ക്ക് മുന്‍പ് അധികൃതര്‍ കൈപ്പറ്റിയത്. മുളപ്പിച്ച് പറിച്ചു നടാന്‍ പാകമായ വിവിധ പച്ചക്കറി തൈകളോടെ പോഷകഗുണമുള്ള മണ്ണും വളവും നിറച്ച 25 ഗ്രോബാഗുകള്‍ വീടുകളിലെത്തിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതി വഴി തുടര്‍ പരിചരണവും ഉറപ്പു നല്‍കിയിരുന്നു. ഗ്രോബാഗ് പദ്ധതിയില്‍ മുന്‍ വര്‍ഷങ്ങളില്‍ പരാതിക്കിടയില്ലാതെ നല്‍കിയിരുന്നതിനാല്‍ ഇത്തവണ ഏറെ പേര്‍ പണമടച്ച് പദ്ധതിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പച്ചക്കറി തൈകള്‍ നല്‍കാതെ കര്‍ഷകര്‍ക്ക് മണ്ണുനിറച്ച ഗ്രോബാഗുകള്‍ മാത്രം നല്‍കി കബളിപ്പിച്ചതായാണ് ആക്ഷേപം. നാമമാത്രമായി ചില വിത്തുകളും നല്‍കി. കൃഷി ഭവനു വേണ്ടി മൂര്‍ക്കനാട് കാര്‍ഷിക കര്‍മ്മസേനയാണ് ഗ്രോബാഗുകള്‍ തയ്യാറാക്കി നല്‍കിയത്. ഇതു സംബന്ധിച്ച് കര്‍ഷകര്‍ കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്നുണ്ട്. അതേ സമയം ഗ്രോബാഗ് വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്നതോടെ അടുത്ത ദിവസങ്ങളില്‍ ഗ്രോബാഗ് കൈപ്പറ്റിയവരില്‍ ആവശ്യക്കാര്‍ക്ക് തൈകളും നല്‍കുമെന്ന വാദവുമായി ബന്ധപ്പെട്ട അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss