|    Oct 18 Thu, 2018 2:39 am
FLASH NEWS
Home   >  Sports  >  Athletics  >  

ഗ്രേറ്റ് നോര്‍ത്ത് റണ്‍ ടൈറ്റില്‍ മോ ഫറയ്ക്ക്

Published : 11th September 2017 | Posted By: ev sports


ലണ്ടന്‍: ഗ്രേറ്റ് നോര്‍ത്ത് റണ്‍ ടൈറ്റില്‍ കിരീടം നാലാം തവണയും മോ ഫറയ്ക്ക്. 10000 മീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ ആറ് സെക്കന്റ് സമയം കുറിച്ചാണ് ഫറ മറികടക്കുന്നത്.  നാല് തവണ ഒളിംപിക്‌സ് മെഡല്‍ ചൂടിയ ബ്രിട്ടണിന്റെ മോ ഫറ  ന്യൂസിലന്‍ഡ് താരം ജേക്ക് റോബര്‍ട്ട്‌സണില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും വിജയം ഫറ പിടിച്ചെടുക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു അത്‌ലറ്റ് തുടര്‍ച്ചയായി നാല് തവണ ഗ്രേറ്റ് നോര്‍ത്ത് റണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് കെനിയയുടെ ബെന്‍സണ്‍ മാസിയയും നാല് തവണ കിരീടം ചൂടിയിരുന്നു.
ഈ അടുത്ത് സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗിലെ 5000 മീറ്ററിലും ഫറ സ്വര്‍ണം അണിഞ്ഞിരുന്നു. എത്യോപിയയുടെ ഫെയ്‌ല ലില്ലീസയ്ക്കാണ് മൂന്നാം സ്ഥാനം. വളരെ വളരെ കടുത്ത മല്‍സരമായിരുന്നു നേരിട്ടത്. ശക്തമായ വെല്ലുവിളി ഉയര്‍ന്നെങ്കിലും അവസാനം എനിക്ക് വിജയിക്കാന്‍ കഴിഞ്ഞു. ഫറ മല്‍സര ശേഷം പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss