|    Oct 17 Wed, 2018 6:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ഗ്രൂപ്പ് സംഘട്ടനം താങ്ങാനുള്ള ആരോഗ്യം കോണ്‍ഗ്രസ്സിനില്ല’

Published : 15th September 2017 | Posted By: fsq

 

മലപ്പുറം: ഗ്രൂപ്പ് സംഘട്ടനങ്ങളും നഷ്ടങ്ങളും താങ്ങാനുള്ള ആരോഗ്യം കോണ്‍ഗ്രസ്സിനില്ലെന്നു കെ മുരളീധരന്‍ എംഎല്‍എ. ഗ്രൂപ്പുകളേക്കാള്‍ പാര്‍ട്ടി ശക്തിപ്പെടുത്താനാണു ശ്രമിക്കേണ്ടത്. കോണ്‍ഗ്രസ്സില്‍ എല്ലാ കാലത്തും ഗ്രൂപ്പുകളുണ്ടായിട്ടുണ്ട്. നാളെയുമുണ്ടാവും. 92ലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. കേന്ദ്രത്തിലും സംസ്ഥാന ഭരണത്തിലും കോണ്‍ഗ്രസ് ഇല്ല. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് പോരാട്ടമല്ല വേണ്ടത്. പാര്‍ട്ടിയുടെ നന്‍മയ്ക്കു വേണ്ടിയാണു താന്‍ അഭിപ്രായങ്ങള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയെ പോലെ ഒരാള്‍ പാര്‍ട്ടിയിലെ ഉന്നത സ്ഥാനത്തിരിക്കാന്‍ യോഗ്യനാണെന്നാണു താന്‍ പറഞ്ഞത്. എന്നാല്‍ രമേശ് ചെന്നിത്തല മോശമാണെന്ന് അതിന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss