|    Oct 17 Tue, 2017 7:06 pm
FLASH NEWS
Home   >  Kerala   >  

ഗ്രൂപ്പ് ഫോട്ടോ എടുത്തതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല: എകെ ആന്റണി

Published : 20th August 2016 | Posted By: mi.ptk

AK-Antony

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്തത്തിനെതിരെ രൂക്ഷമായ വിമര്‍ശനവമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തമ്മില്‍ തല്ലു കൊണ്ടാണ് ഭരണത്തുടര്‍ച്ച നഷ്ടമായതെന്ന് ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് സര്‍വ നാശത്തിലേയ്ക്കാണ്. ഒന്നിച്ച് നിന്നാല്‍ മാത്രമേ രക്ഷപ്പെടാനാകൂ. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് കോണ്‍ഗ്രസ് എന്നും ആന്റണി കുറ്റപ്പെടുത്തി.
ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്തതുകൊണ്ടോ ചര്‍ച്ചകള്‍ നടത്തിയതുകൊണ്ടോ രക്ഷപ്പെടാന്‍  കോണ്‍ഗ്രസിനാവില്ല.  കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ നഷ്ടപ്പെട്ടതായും കോണ്‍ഗ്രസ് വോട്ടുകള്‍ സംഘപരിവാര്‍ അടര്‍ത്തിയെടുക്കുന്നതായും ആന്റണി കൂട്ടിച്ചേര്‍ത്തു. കൂടാതെ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ഉന്നയിക്കുന്ന തലമുറമാറ്റം വരണമെന്ന് ആന്റണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക