|    Dec 16 Sat, 2017 3:14 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗ്രൂപ്പ് ഡി: പിക്വെയുടെ ഗോളില്‍ സ്‌പെയിന്‍ അക്കൗണ്ട് തുറന്നു

Published : 14th June 2016 | Posted By: SMR

pique

ടൊലൂസ്: നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിന്‍ ജയത്തോടെ യൂറോ കപ്പിന് തുടക്കമിട്ടു. ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മല്‍സരത്തില്‍ ശക്തരായ ചെക് റിപബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെമ്പട മറികടന്നത്.
ഗോള്‍രഹിത സമനില കൊണ്ട് സ്‌പെയിനിനു തൃപ്തിപ്പെടേണ്ടിവരുമെന്നിരിക്കെയായിരുന്നു വിജയഗോള്‍. ഫൈനല്‍ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ള ബാഴ്‌സലോണ ഡിഫന്റര്‍ ജെറാര്‍ഡ് പിക്വെയാണ് ചാംപ്യന്‍മാരുടെ മാനംകാത്ത ഗോളിന് അവകാശിയായത്. സ്റ്റാര്‍ പ്ലേമേക്കര്‍ ആന്ദ്രെസ് ഇനിയേസ്റ്റയായിരുന്നു ഗോളിനു പിറകില്‍. ഗ്രൗണ്ടിന്റെ മധ്യനിരയില്‍ വച്ച് പന്ത് സ്വീകരിച്ച് മുന്നേറിയ ഇനിയേസ്റ്റ ബോക്‌സിനുള്ളിലേക്കു നല്‍കിയ മനോഹരമായ ക്രോസ് പിക്വെ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
മല്‍സരത്തില്‍ സ്‌പെയിനിനായിരുന്നു മേല്‍ക്കൈ. തുടക്കം മുതല്‍ സ്‌പെയിന്‍ ആക്രമിച്ചു കളിച്ചപ്പോള്‍ പ്ര തിരോധിച്ചുനില്‍ക്കാനാണ് ചെക് ശ്രമിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ഗോള്‍കീപ്പര്‍മാരുടെ പോരാട്ടം കൂടിയായിരുന്നു ഈ മല്‍സരം. സ്‌പെയിനിനുവേണ്ടി ഡേവിഡ് ഡെഹെയ ഗോള്‍വല കാത്തപ്പോള്‍ ചെക് ഗോള്‍മുഖത്ത് പീറ്റര്‍ ചെക്കായിരുന്നു.
15ാം മിനിറ്റില്‍ സ്‌പെയിന്‍ മുന്നിലെത്തേണ്ടതായിരുന്നു. ഡേവിഡ് സില്‍വയുടെ ക്രോസില്‍ അല്‍വാറോ മൊറാറ്റയുടെ ഗോളെന്നുറച്ച ഷോട്ട് ചെക്ക് വിഫലമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക