|    Jun 22 Fri, 2018 1:18 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഗ്രൂപ്പ് ഘട്ടത്തില്‍ പൂനെയെ വീഴ്ത്താന്‍ മുംബൈയ്ക്കായില്ല, അപ്പോള്‍ പ്ലേ ഓഫില്‍ ? ആദ്യ പ്ലേ ഓഫില്‍ മുംബൈ -പൂനെ പോരാട്ടം കടുക്കും

Published : 15th May 2017 | Posted By: ev sports

മല്‍സരം നാളെ ( 16-5-2017 )
സോണി മാക്‌സ്, സോണി സിക്‌സ്, സോണി ഇഎസ് പിഎന്‍ ചാനലുകളില്‍ രാത്രി എട്ടുമുതല്‍ തല്‍സമയം

മുംബൈ: ഐപിഎല്ലില്‍ ആദ്യ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സും പൂനെ സൂപ്പര്‍ജയന്റും തമ്മില്‍ പോരടിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമനായി പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ച മുംബൈ ഇന്ത്യന്‍സും രണ്ടാമതായി പ്ലേ ഓഫില്‍ കടന്ന പൂനെ സൂപ്പര്‍ജയന്റും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ കളിക്കളത്തില്‍ ഉശിരന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കട സ്‌റ്റേഡയത്തിലാണ് മല്‍സരം നടക്കുന്നതെന്നത് മുംബൈയുടെ വിജയ പ്രതീക്ഷകളെ ഉയര്‍ത്തുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയ രണ്ട് തവണയും വിജയം പൂനെയ്‌ക്കൊപ്പമായിരുന്നു. മുംബൈ പൂനെ പ്ലേ ഓഫ് മല്‍സരത്തില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് കടക്കും. തോല്‍ക്കുന്ന ടീം ൈഹദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടക്കുന്ന മല്‍സരത്തില്‍ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി വിജയിച്ചാല്‍ ഫൈനല്‍ പ്രവേശനം ലഭിക്കും.

മുംബൈ ഇന്ത്യന്‍സ്
നായകന്‍ രോഹിത് ശര്‍മ
ഇതുവരെ
1, മുംബൈ  – പൂനെ ( പൂനെ ഏഴ് വിക്കറ്റിന് ജയിച്ചു)
2, മുംബൈ  – കൊല്‍ക്കത്ത  ( മുംബൈ നാല് വിക്കറ്റിന് ജയിച്ചു)
3, മുംബൈ –  ഹൈദരാബാദ് ( മുംബൈ നാല് വിക്കറ്റിന് ജയിച്ചു)
4, മുംബൈ  – ് ബംഗളൂരു ( മുംബൈ നാല് വിക്കറ്റിന് ജയിച്ചു)
5, മുംബൈ  – ഗുജറാത്ത് (മുംബൈ ആറ് വിക്കറ്റിന് ജയിച്ചു)
6, മുംബൈ-  പഞ്ചാബ് ( മുംബൈ എട്ട് വിക്കറ്റിന് ജയിച്ചു)
7, മുംബൈ് – ഡല്‍ഹി  ( മുംബൈ 14 റണ്‍സിന് ജയിച്ചു)
8, മുംബൈ  – പൂനെ് (പൂനെ മൂന്ന് റണ്‍സിന് ജയിച്ചു)
9, മുംബൈ  – ഗുജറാത്ത് (മുംബൈ 5 റണ്‍സിന് ജയിച്ചു)
10, മുംബൈ  -് ബംഗളൂരു (മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചു)
11, മുംബൈ  – ഡല്‍ഹി (മുംബൈ 146 റണ്‍സിന് ജയിച്ചു)
12, മുംബൈ  – ഹൈദരാബാദ് ( ഹൈദരാബാദ് ഏഴ് വിക്കറ്റിന് ജയിച്ചു)
13, മുംബൈ  – പഞ്ചാബ് (മുംബൈ ഏഴ് റണ്‍സിന് ജയിച്ചു)
14, മുംബൈ  – കൊല്‍ക്കത്ത (മുംബൈ ഒമ്പത് റണ്‍സിന് ജയിച്ചു)

കൂടുതല്‍ സ്‌കോര്‍: കീറോണ്‍ പൊള്ളാര്‍ഡ് (362)
കൂടുതല്‍ വിക്കറ്റ്: മിച്ചല്‍ മഗ്ലെങ്ങന്‍ (18)

റൈസിങ് പൂനെ സൂപ്പര്‍ജയന്റ്
നായകന്‍: സ്റ്റീവ് സ്മിത്ത്

ഇതുവരെ

1,പൂനെ -മുംബെ ( പൂനെ ഏഴ് വിക്കറ്റിന് ജയിച്ചു)
2, പൂനെ – പഞ്ചാബ് ( പഞ്ചാബ് ആറ് വിക്കറ്റിന് ജയിച്ചു)
3, പൂനെ – ഡല്‍ഹി ( ഡല്‍ഹി 97 റണ്‍സിന് ജയിച്ചു
4, പൂനെ – ഗുജറാത്ത് (ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചു)
5, പൂനെ – ബംഗളൂരു (പൂനെ 27 റണ്‍സിന് ജയിച്ചു)
6, പൂനെ – ഹൈദരാബാദ് ( പൂനെ ആറ് വിക്കറ്റിന് ജയിച്ചു)
7, പൂനെ – മുംബൈ (പൂനെ 3 റണ്‍സിന് ജയിച്ചു)
8, പൂനെ – കൊല്‍ക്കത്ത (കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് ജയിച്ചു)
9, പൂനെ – ബംഗളൂരു (പൂനെ 61 റണ്‍സിന് ജയിച്ചു)
10, പൂനെ – ഗുജറാത്ത് (പൂനെ അഞ്ച് വിക്കറ്റിന് ജയിച്ചു)
11, പൂന – കൊല്‍ക്കത്ത ( പൂനെ നാല് വിക്കറ്റിന് ജയിച്ചു)
12, പൂനെ – ഹൈദരാബാദ് ( പൂനെ 12 റണ്‍സിന് ജയിച്ചു)
13, പൂനെ – ഡല്‍ഹി ( ഡല്‍ഹി ഏഴ് റണ്‍സിന് ജയിച്ചു)
14, പൂനെ – പഞ്ചാബ് ( പൂനെ ഒമ്പത് വിക്കറ്റിന് ജയിച്ചു)

കൂടുതല്‍ സ്‌കോര്‍: സ്റ്റീവ് സ്മിത്ത് (420)
കൂടുതല്‍ വിക്കറ്റ്: ജയദേവ് ഉനദ്ഗട്ട് (21)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss