|    May 28 Sun, 2017 6:04 pm
FLASH NEWS

ഗ്രൂപ്പ് കളിക്കാര്‍ കളത്തിന് പുറത്ത്; ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

Published : 7th July 2016 | Posted By: mi.ptk

rahul

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. ഗ്രൂപ്പ് കളിക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡണ്ടിനെ പിന്തുണച്ച് രംഗത്തെത്തിയ രാഹുല്‍ ഗാന്ധി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും പറഞ്ഞു.
ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ സംസാരിക്കരുതെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഉപാദ്യക്ഷന്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെയ്പ്പുണ്ടാകില്ലെന്നും കേരളത്തിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യാന്‍ നേതാക്കളുമായി നടത്തിയ യോഗത്തിലാണ് രാഹുലിന്റെ പ്രതികരണം.
എന്നാല്‍ വിഎം സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ ഐ ഗ്രൂപ്പില്‍ ഭിന്നത. സുധീരനെ മാറ്റണമെന്ന നിലപാടാണ് എ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഭാരം സുധീരന് മേല്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് എ-ഐ ഗ്രൂപ്പുകളുടേത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day