|    Apr 23 Mon, 2018 5:44 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗ്രൂപ്പ് ഇ: സ്വീഡനും കടന്ന് ഇറ്റലി പ്രീക്വാര്‍ട്ടറില്‍

Published : 18th June 2016 | Posted By: SMR

eder

തുളൂസ്: യൂറോകപ്പിലെ മരണഗ്രൂപ്പായ ഇയില്‍ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ സ്വീഡനെതിരേ ഇറ്റലിക്ക് ഒുരു ഗോളിന്റെ ജയം. ടൂര്‍ണമെന്റിലെ തന്നെ മികച്ച പോരാട്ടമായി മാറിയ മല്‍സരത്തില്‍ നിശ്ചിതസമയത്തിന് രണ്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയായിരുന്നുഅസുറിപ്പടക്കുവേണ്ടി എഡെറുടെ ഗോള്‍.
ജയത്തോടെ ആതിഥേയരായ ഫ്രാന്‍സിനുശേഷം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ടീം ആയി ഇറ്റലി. അതേസമയം സ്വീഡന്റെ അടുത്ത റൗണ്ട് പ്രതീക്ഷകള്‍ അസ്തമിച്ച സ്ഥിതിയാണ്.
88ാം നിനിറ്റില്‍ സിമോണി സാസയുടെ ഹെഡ് പാസില്‍ നിന്നും ലഭിച്ച പന്തുമായി സ്വീഡിഷ് പ്രതിരോധനിരയെ സമര്‍ഥമായി മറികടന്ന എഡെര്‍ ബോക്‌സിനു നടുവില്‍നിന്നും സ്വീഡിഷ് ഗോളി ആന്‍ഡ്രിയാസ് ഇസാക്‌സിനെ വെട്ടിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചു. സ്‌റ്റേഡിയം നിറഞ്ഞ സ്വീഡന്‍ ആ രാധകരെ ഞെട്ടിച്ച പ്രകടനമായിരുന്നു എഡെറുടെത്.
പന്തടക്കി വയ്ക്കുന്നതിലും ആക്രമിക്കുന്നതിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഗോളുകള്‍മാത്രം അകന്നുനിന്നു.
സ്വീഡിഷ് താരം ഇബ്രാഹിമോവിച്ച് മികച്ച രണ്ട് അവസരങ്ങള്‍ പാഴാക്കി. 82ാം മിനിറ്റില്‍ പിര്‍ലോയുടെ ഗോളെന്നുറച്ച് ഹെഡര്‍ സ്വീഡിഷ് ബാറില്‍ തട്ടിപുറത്തെത്തി. ഒരുഘട്ടത്തില്‍ ഗോള്‍രഹിത സമനിലയെന്നുറച്ച മല്‍സരം അവസാന നിമിഷം ഇറ്റലി പിടിച്ചു വാങ്ങുകയായിരുന്നു.
69ാം മിനിറ്റില്‍ ഇറ്റലിയുടെ ഡാനിയേല്‍ ഡി റോസിക്കും, 90ാം മിനിറ്റില്‍ ബഫനും സ്വീഡിഷ്താരം മാര്‍ട്ടിന്‍ ഒല്‍സന്‍ എന്നിവരും മഞ്ഞകാര്‍ഡ് കണ്ടു.
ആദ്യ മല്‍സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ ഇറ്റലി 2-0ന് തോല്‍പിച്ചിരുന്നു. സ്വീഡന്റെ അദ്യമല്‍സരം അയര്‍ലണ്ടിനോട് സമനിലയിലും കലാശിച്ചു. രണ്ടാം വിജയത്തോ ടെ ഇറ്റലി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
2-2-3-3 ശൈലിയിയില്‍ ഇറ്റലി കളത്തിലിറങ്ങിയപ്പോള്‍ 4-4-2 പൊസിഷണിങ്ങ് രീതിയായിരുന്നു കോച്ച് എറിക്ക് ഹാര്‍മന്‍ പരീക്ഷിച്ചത്. മികച്ച കളി€പുറത്തെടുത്തപ്പോഴും ഗോളാക്കിമാറ്റുന്നതിലെ പിഴവുകളായിരുന്നു ഇരു മാച്ചിലും സ്വീഡനു വിനയായത.്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss