|    Jan 23 Mon, 2017 4:04 am
FLASH NEWS

ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുക പ്രയാസം:വിടി ബല്‍റാം

Published : 31st August 2016 | Posted By: mi.ptk

VT-BALRAM

തിരുവനന്തപുരം:കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍. ഏതെങ്കിലും ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബല്‍റാം പറഞ്ഞു. പണ്ട് കോണ്‍ഗ്രസില്‍ തലമുറമാറ്റം ആവശ്യപ്പെട്ടവര്‍ 70ഉം 80ഉം വയസ്സ് കഴിഞ്ഞിട്ടും നേതൃസ്ഥാനത്ത് തുടരുകയാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.
നമ്മളൊക്കെ ജനിക്കുന്നതിന് മുന്‍പുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴും ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നതെന്നും ഇതുകാരണം ചെറുപ്പം മുതലേ പ്രവര്‍ത്തകര്‍ വന്ധ്യംകരിക്കപ്പെടുന്ന അവസ്ഥയാണെന്നും ബല്‍റാം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന ആര്‍ ശങ്കറിനോട് 62ാം വയസില്‍ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ 75ാം വയസിലും കോണ്‍ഗ്രസ് തലപ്പത്തുണ്ടെന്നും ബല്‍റാം പറഞ്ഞു. ഗ്രൂപ്പുകള്‍ തെളിക്കുന്ന വഴിയിലൂടെയല്ല പ്രവര്‍ത്തിക്കുന്നവരിലൂടെയാണ് കെഎസ്‌യു മുന്നോട്ട് പോകേണ്ടതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 254 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക