|    Dec 15 Fri, 2017 9:36 pm
FLASH NEWS
Home   >  News now   >  

ഗ്രീസ് യുവതികള്‍ ലൈംഗിക തൊഴിലാളികളാകുന്നത് സാന്റ്‌വിച്ചിന് പണം കണ്ടെത്താന്‍

Published : 29th November 2015 | Posted By: TK

greek ladies

ഏതന്‍സ്: ഗ്രീസിലെ യുവതികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് വെറും ഒരു സാന്റ്‌വിച്ച് കഴിക്കാനുള്ള പണത്തിന് വേണ്ടിയെന്ന് പഠനറിപ്പോര്‍ട്ട്.രാജ്യത്തെ വീര്‍പ്പുമുട്ടിക്കുന്ന കടുത്ത ദാരിദ്ര്യമാണ് ഇതിന് കാരണമെന്നാണ് റിപോര്‍ട്ട്. ഏതന്‍സിലെ പാന്റിയന്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ ഗ്രിഗറി ലാക്‌സോസും സംഘവും നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. 17,000ത്തിലധികം സെക്‌സ് വര്‍ക്കേഴ്‌സാണ് ഗ്രീസിലാകെ ഉള്ളത്. ഇവരിലധികവും തീരെ വിലയില്ലാത്ത പലതിനും വേണ്ടിയാണ് ഈ ജോലിചെയ്യുന്നത്. ”വിശപ്പടക്കാന്‍ ചീസും,സാന്റ്‌വിച്ചും ഒക്കെ കഴിക്കാന്‍ വേണ്ടിയാണ് ചില സ്ത്രീകള്‍ ഈ തൊഴിലിലേര്‍പ്പെടുന്നതെന്ന് പ്രൊഫസര്‍ പറയുന്നു. ഇവരിലധികവും 17നും 20നും ഇടയില്‍ പ്രായമുള്ളവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക