|    Jul 28 Fri, 2017 6:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗ്രീസ്മാന്‍, പയെറ്റ്, ജിറൂഡ്; ഫ്രാന്‍സിനെ തടയാനാവുമോ ?

Published : 10th July 2016 | Posted By: SMR

fran-01

ഇത്തവണത്തെ യൂറോ കപ്പിലെ ഏറ്റവും മികച്ച ടീം ഫ്രാന്‍സാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. സെക്‌സ് ടേപ്പ് വിവാദത്തില്‍പ്പെട്ട് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമ, മിഡ്ഫീല്‍ഡര്‍ മാത്യു വാല്‍ബ്യുയേന എന്നിവര്‍ യൂറോ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ ഫ്രാന്‍സ് എത്രത്തോളം മുന്നേറുമെന്ന് പലര്‍ക്കും ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ആരുടെയും അഭാവം നികത്താന്‍ ശേഷിയുള്ള പ്രതിഭകള്‍ തന്റെ ടീമിലുണ്ടെന്ന കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ ആത്മവിശ്വാസം തെറ്റിയില്ല.
ബെന്‍സെമയുടെ റോളില്‍ അത്‌ലറ്റികോ മാഡ്രിഡ് ഗോളടിവീരന്‍ അന്റോണിയോ ഗ്രീസ്മാ ന്‍ കത്തിക്കയറിയപ്പോള്‍ മധ്യനിരയില്‍ വാല്‍ബ്യുയേനയുടെ റോള്‍ ദിമിത്രി പയെറ്റ് ഗംഭീരമാക്കി. ഗ്രീസ്മാനോടൊപ്പം സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡും ഗോളടിമികവ് തുടര്‍ന്നപ്പോള്‍ ഫ്രാന്‍സിനു കാര്യങ്ങള്‍ എളുപ്പമായി.
ടീമിലെ ഏറ്റവും മികച്ച താരമെന്ന വിലയിരുത്തപ്പെടുന്ന പോള്‍ പോഗ്ബ ചില കളികളി ല്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും യഥാര്‍ഥ ഫോമിലേക്ക് ഇനിയും ഉയര്‍ന്നിട്ടില്ല. ഇന്ന് പോഗ്ബയും ഫോമിലെത്തിയാല്‍ പറങ്കികളുടെ പ്രതിരോധക്കോട്ട തകരും.
ആറു ഗോളുകളോടെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചുകഴിഞ്ഞ ഗ്രീസ്മാന്റെ ഫോമില്‍ തന്നെയാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. മൂന്നു ഗോളുകള്‍ വീതം നേടി ജിറൂഡും പയെറ്റും തൊട്ടുപിറകിലുണ്ട്.
ടീം ന്യൂസ്
ഫ്രാന്‍സിനു പരിക്ക് സംബന്ധിച്ച് ആശങ്കകളൊന്നുമില്ല. സെമിയില്‍ കളിച്ച അതേ ടീമിനെത്തന്നെ ഫ്രഞ്ച് കോച്ച് ദെഷാംപ്‌സ് ഇന്നും നിലനിര്‍ത്തുമെന്നാണ് സൂചന. യൂറോയില്‍ ഇതാദ്യമായാണ് ഫ്രാന്‍സ് സെമിയിലും ഫൈനലിലും ഒരേ ടീമിനെ പരീക്ഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക