|    Mar 27 Mon, 2017 12:35 am
FLASH NEWS

ഗ്രീസ്മാന്‍ ഗോളില്‍ അത്‌ലറ്റികോ മാഡ്രിഡിന് വിജയം

Published : 27th September 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡ് വിജയത്തോടെ മുന്നേറി. ആറാം റൗണ്ട് മ ല്‍സരത്തില്‍ അത്‌ലറ്റികോ ഏകപക്ഷീയമായ ഒരു ഗോളിന് ഡിപോര്‍ട്ടീവോ ലാ കൊരുണയെ കീഴടക്കുകയായിരുന്നു.
ഫൈനല്‍ വിസിലിന് 20 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണി ഗ്രീസ്മാന്‍ നേടിയ ഗോളാണ് അത്‌ലറ്റികോയ്ക്ക് ജയവും മൂന്നു പോയിന്റും സമ്മാനിച്ചത്.
ജയം അത്‌ലറ്റികോയ്ക്ക് ആഹ്ലാദമേകുമെങ്കിലും അഗസ് റ്റോ ഫെര്‍ണാണ്ടസ്, ജോസ് ജിമനെസ് എന്നിവര്‍ക്കു കളിക്കിടെ പരിക്കേറ്റത് ടീമിന് ആഘാതമായി. ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ നാളത്തെ കളിയില്‍ ഇരുവര്‍ക്കും കളിക്കാനാവില്ല.
ജയത്തോടെ ബാഴ്‌സലോണയ്ക്കു പിറകില്‍ ലീഗില്‍ മൂന്നാംസ്ഥാനത്തെത്താനും അത്‌ലറ്റികോയ്ക്കു കഴിഞ്ഞു. ഇരുടീമും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വലന്‍സിയ 2-1ന് ലെഗന്‍സിനെ യും വിയ്യാറയല്‍ 3-1ന് ഒസാസുനയെയും സെല്‍റ്റാവിഗോ 2-0ന് എസ്പാന്യോളിനെയും പരാജയപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക