|    Jul 22 Sat, 2017 12:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗ്രീസില്‍ 700 യാത്രക്കാരുമായി അഭയാര്‍ഥി ബോട്ട് മുങ്ങി

Published : 4th June 2016 | Posted By: SMR

ഏതന്‍സ്: ഗ്രീസിലെ ക്രീറ്റ് ദ്വീപിന് സമീപം 700 യാത്രക്കാരുമായി അഭയാര്‍ഥി ബോട്ട് കടലില്‍ മുങ്ങി. അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടെന്നും 340 പേരെ രക്ഷപ്പെടുത്തിയതായും ഗ്രീക്ക് തീരസേന അറിയിച്ചു. 25 മീറ്റര്‍ നീളമുള്ള മല്‍സ്യബന്ധന ബോട്ടില്‍ താങ്ങാവുന്നതിലധികം ആളുകളെ കയറ്റിയതാണ് അപകടകാരണം. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും തീരസേന അറിയിച്ചു. ബോട്ട് എവിടെനിന്നു പുറപ്പെട്ടതാണെന്നോ ലക്ഷ്യസ്ഥാനമേതെന്നോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ക്രീറ്റ് ദ്വീപില്‍ നിന്ന് 75 നോട്ടിക്കല്‍മൈല്‍ തെക്ക് തുര്‍ക്കി തീരത്തിനും ഗ്രീക്ക് ദ്വീപുകള്‍ക്കുമിടയിലുള്ള സമുദ്രപാതയിലാണ് ബോട്ട് മുങ്ങിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രീസ് രണ്ട് കപ്പലുകളും ഒരു യുദ്ധവിമാനവും മൂന്നു സൈനിക ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക