|    Nov 14 Wed, 2018 7:31 pm
FLASH NEWS

ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതി: സ്റ്റീല്‍ പാത്ര വിതരണം

Published : 7th April 2018 | Posted By: kasim kzm

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2017—2018 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പ്രൊട്ടോക്കോള്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് സ്റ്റീല്‍ പ്ലയിറ്റും ഗ്ലാസും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബീന, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഉഷാകുമാരി എന്നിവര്‍ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ത്രിപുരി പൂളോറ, മെമ്പര്‍മാരായ രാജീവ് പെരുമണ്‍പുറ, രവികുമാര്‍ പനോളി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ശിവദാസന്‍ നായര്‍, സെക്രട്ടറി വി കെ ജയപ്രകാശ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss