|    Feb 21 Wed, 2018 2:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗ്രീന്‍ കാറ്റഗറിയില്‍ പാചക വിലക്ക് നീങ്ങിയില്ല

Published : 27th August 2016 | Posted By: SMR

മക്ക: ഗ്രീന്‍ കാറ്റഗറിയിലെത്തിയ ഹാജിമാര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് ഇതുവരെ അനുമതിയായില്ല. ഹറം പരിസരത്തുള്ള കെട്ടിടങ്ങളില്‍ പാചകവാതകം ഉപയോഗിക്കുന്നതിന് സിവില്‍ ഡിഫന്‍സും ഹജ്ജ് മന്ത്രാലയവുമാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതുസംബന്ധമായി മുഴുവന്‍ കെട്ടിട ഉടമകള്‍ക്കും സിവില്‍ ഡിഫന്‍സ് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, ഗ്രീന്‍ കാറ്റഗറിയിലെത്തിയ ഹാജിമാര്‍ക്ക് പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനുള്ള വിലക്ക് നീക്കിയതായി ചില മാധ്യമങ്ങ ള്‍ (തേജസിലല്ല) റിപോ ര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയിട്ടില്ലെന്ന് ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം തേജസിനോട് പറഞ്ഞു.
ഇന്നലെയും ഗ്രീന്‍ കാറ്റഗറിയിലെത്തിയ മലയാളികളുള്‍പ്പെടെയുള്ളവര്‍ ഹോട്ടലുകളെയാണ് ആശ്രയിച്ചത്. ചിലര്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ച് കഞ്ഞി, ചായ എന്നിവയുണ്ടാക്കിയിരുന്നു. എന്നാല്‍, ചില മുറികളില്‍ ആവശ്യമായ പ്ലഗ്ഗുകള്‍ ഇല്ലാത്തതിനാല്‍ അതും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. വിലക്ക് നീക്കിയതായുള്ള ഒരു നിര്‍ദേശവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് കെട്ടിട ഉടമകള്‍ പറഞ്ഞു.
എന്നാല്‍, അസീസിയ്യ കാറ്റഗറിയിലെത്തിയവര്‍ക്ക് പാചകവാതകം ഉപയോഗിക്കുന്നതിന് വിലക്കില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss