|    Dec 14 Thu, 2017 1:49 pm
FLASH NEWS

ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി അവലോകനം

Published : 8th December 2017 | Posted By: kasim kzm

കല്‍പ്പറ്റ: വിനോദസഞ്ചാര വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍പ്പെടുത്തി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ഡിടിപിസി ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.
പൂക്കോട് തടാകം, കര്‍ലാട് തടാകം, കാന്തന്‍പാറ വെള്ളച്ചാട്ടം, എടയ്ക്കല്‍ ഗുഹ, കുറുവാദ്വീപ്, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് എന്നീ ആറിടങ്ങളിലാണ് പദ്ധതി നടപ്പാക്കിവരുന്നത്. ഈ കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം, ടോയ്‌ലറ്റ് നവീകരണം, നടപ്പാത നിര്‍മാണം, കുടിവെള്ളം, വെളിച്ചം, സൂചനാ ബോര്‍ഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. കേന്ദ്രങ്ങളില്‍ നടപ്പാക്കേണ്ട പുതിയ പദ്ധതികളുടെ പ്രപോസല്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം ഹുസൈന്‍, ഡസ്റ്റിനേഷന്‍ മാനേജര്‍മാര്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക