|    Apr 24 Tue, 2018 1:13 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗ്രീന്‍ കാര്‍പറ്റ്: ടൂറിസം കേന്ദ്രങ്ങളെ ആകര്‍ഷകമാക്കാന്‍ പുതിയ പദ്ധതി

Published : 3rd September 2016 | Posted By: SMR

തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുന്നതിനും സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനുമായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ‘ഗ്രീന്‍ കാര്‍പറ്റ്’ പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാസ്‌കറ്റ് ഹോട്ടലില്‍ ടൂറിസം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. ടൂറിസം നാടിന്റെ സംസ്‌കാരമായി മാറിയാലേ ടൂറിസം വികസനം സാധ്യമാവൂ എന്നു മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയുമാണ് ടൂറിസം കേന്ദ്രങ്ങളെ വികസനത്തിലേക്കു നയിക്കേണ്ടത്. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തുകയും നിലവിലുള്ളവ വികസിപ്പിക്കുകയും വേണം. ടൂറിസം കേന്ദ്രങ്ങളുടെ വൃത്തിയും മലയാളിയുടെ മനസ്സിന്റെ വൃത്തിയും ഒരുമിച്ചുചേര്‍ന്നാലേ അതിഥികളെ നന്നായി സ്വീകരിക്കാനാവൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 84 ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജരുടെ സേവനമുണ്ടാവുമെന്ന് ടൂറിസം ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss