|    Jan 20 Fri, 2017 7:39 pm
FLASH NEWS

ഗ്രീക്ക് തീരത്ത് ആറു കുട്ടികളുടേതടക്കം11 മൃതദേഹങ്ങള്‍ കണ്ടെത്തി

Published : 2nd November 2015 | Posted By: swapna en

ഏതന്‍സ്: ഗ്രീക്ക് ഉപദ്വീപായ സാമോസില്‍ അഭയാര്‍ഥികളുടെ വള്ളത്തില്‍ നിന്നു ആറു കുട്ടികളടക്കം 11 അഭയാര്‍ഥികളുടെ മൃതദേഹം കണ്ടെത്തിയതായി തീരദേശസേന അറിയിച്ചു. ഈജിയന്‍ ദ്വീപുകള്‍ക്കടുത്തു മുങ്ങിയ കപ്പലില്‍ നിന്നു 15 പേരെ രക്ഷപ്പെടുത്തി. ആറു മീറ്റര്‍ നീളമുള്ള വള്ളത്തിലാണു സംഘം സഞ്ചരിച്ചിരുന്നത്. വള്ളത്തിന്റെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. തുര്‍ക്കിയില്‍ നിന്ന് ഗ്രീസിന്റെ കിഴക്കന്‍ ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെ ശക്തമായ കാറ്റ് കാരണം കഴിഞ്ഞയാഴ്ച നിരവധി അഭയാര്‍ഥികള്‍ മരിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ശനിയാഴ്ച 448 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി തുര്‍ക്കി സൈന്യം അറിയിച്ചു. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരങ്ങളായ ഇസ്മിര്‍, ഐദിന്‍ ബാലികേസിര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക