ഗ്രാറ്റിവിറ്റി ആനുകൂല്യം ലഭിച്ചില്ല; തോട്ടംതൊഴിലാളി ജീവനൊടുക്കി
Published : 8th October 2016 | Posted By: SMR
പീരുമേട്: ഗ്രാറ്റിവിറ്റി ആനുകൂല്യം ലഭിക്കാത്തതില്‍ മനംനൊന്ത് തോട്ടംതൊഴിലാളി ജീവനൊടുക്കി. വില്ലേജ് ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയതിനുശേഷമായിരുന്നു തൊഴിലാളിയുടെ ആത്മഹത്യ. ഉപ്പുതറ പാറായില്‍ വീട്ടില്‍ എബ്രഹാം (54) ആണ് തൂങ്ങിമരിച്ചത്. റവന്യൂ ജീവനക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ കത്ത് പോലിസ് കണ്ടെടുത്തു.
വാഗമണ്‍ ടീ ഗാര്ഡന് എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു ഇയാള്‍. എട്ടുവര്‍ഷം മുമ്പ് ജോലിയില്‍ നിന്നു സ്വയം വിരമിച്ചു. തുടര്‍ന്ന് മാനേജ്മെന്റിനോട് ഗ്രാറ്റിവിറ്റി തുക ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെ തൊഴില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് അനുകൂല വിധി സമ്പാദിച്ചു. തുക ലഭ്യമാവാത്തതിനെ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ചു. ജപ്തി ചെയ്ത് തുക ഈടാക്കാന്‍ ഉത്തരവ് സമ്പാദിച്ചു. എന്നാല്‍ വാഗമണ്‍ വില്ലേജ് ഓഫിസ് ജപ്തി നടപടി വൈകിപ്പിച്ചു. ഇതിനിടയില്‍ എസ്റ്റേറ്റ് അധികൃതര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി. ഇതിനെതിരേ എബ്രഹാം കലക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കു പരാതിയും നല്കി.
വ്യാഴാഴ്ച രാവിലെ വില്ലേജ് ഓഫിസില്‍ എത്തിയ എബ്രഹാം ആത്മഹത്യാഭീഷണി മുഴക്കിയതിനുശേഷം സുഹൃത്തിന്റെ വീട്ടില്‍ തങ്ങി. രാവിലെ സുഹൃത്ത് വിളിച്ചപ്പോള്‍ കതക് തുറന്നില്ല. വീട്ടുകാര്‍ മുറി തുറന്നപ്പോള്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. മൃതദേഹം പോസ്റ്റുേമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: മോളി. മക്കള്‍: ഉല്ലാസ്, ജെറീന.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.