|    Apr 30 Sun, 2017 4:52 am
FLASH NEWS

ഗ്രാമ ന്യായാലയങ്ങള്‍ ഗ്രാമീണര്‍ക്ക് നീതി ഉറപ്പാക്കും: ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Published : 6th November 2016 | Posted By: SMR

പാലക്കാട്: ഭിന്നതകളോ വിവേചനങ്ങളോ ഇല്ലാതെ സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ നീതി ലഭിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമീണ ജനതയ്ക്കായി നീതിന്യായ വകുപ്പ് നടത്തുന്ന നൂതന കാല്‍വെപ്പാണ് ഗ്രാമ ന്യായാലയങ്ങള്‍ എന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ജില്ലയിലെ പ്രഥമ ഗ്രാമ ന്യായാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ പഴയ ഓഫിസ് കെട്ടിടത്തിലാണ് ഗ്രാമീണ ന്യായാലയം പ്രവര്‍ത്തിക്കുക. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ശ്രീകൃഷ്ണപുരം, കരിമ്പുഴ, വെള്ളിനേഴി, പൂക്കോട്ടുകാവ് , കാരാകുര്‍ശ്ശി, കടമ്പഴിപ്പുറം  പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഗ്രാമ കോടതിയുടെ സേവനം ഉപയോഗപ്പെടുത്താം. ഒരു ഗ്രാമ ന്യായാധിപനടക്കം 13 പേര്‍ ചുമതലയേറ്റു. 50,000 രൂപയില്‍ താഴെ പിഴ വരുന്ന കേസുകളും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുന്ന കേസുകളും കോടതി കൈകാര്യം ചെയ്യും. ഗ്രാമ ന്യായാലയത്തിന് സ്ഥിരം കെട്ടിടം നിര്‍മിക്കുമെന്ന്  പി ഉണ്ണി എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍, ജില്ലാ ജഡ്ജി കെപി ഇന്ദിര,  ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് അനില്‍ കെ ഭാസ്‌കര്‍ , ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി എന്‍ ഷാജുശങ്കര്‍ , കെ ശ്രീധരന്‍ മാസ്റ്റര്‍, കെ ജയദേവന്‍, കെ മജീദ്, കെ അംബുജാക്ഷി, ഷീബ പാട്ടത്തൊടി, ജില്ലാ പഞ്ചായത്തംഗ് എം കെ ദേവി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജോതിവാസന്‍ , വാര്‍ഡ് മെംബര്‍ കെ ഉഷാകുമാരി , ഷൊര്‍ണൂര്‍ ഡിവൈഎസ് പി സെയ്താലി ,ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ടി നരേന്ദ്രമേനോന്‍ ,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, നിബു ടി കുര്യന്‍  പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day