|    Aug 24 Thu, 2017 2:48 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഗ്രാമീണ വാര്‍ത്താ ലേഖകര്‍ക്കുള്ള പുരസ്‌കാരം ബി അന്‍ഷാദിന്

Published : 4th August 2016 | Posted By: SMR

അരൂര്‍: അരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബോധി സാംസ്‌കാരിക സംഘടനയുടെ 2016ലെ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഗ്രാമീണ വാര്‍ത്താ ലേഖകര്‍ക്കുള്ള പുരസ്‌കാരത്തിന് തേജസ് ദിന പത്രത്തിന്റെ അരൂര്‍ ലേഖകന്‍ ബി അന്‍ഷാദ് അര്‍ഹനായതായി ബോധി സാസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ സുധാകരന്‍ അറിയിച്ചു.
ജനോപകാരപ്രദമായ വാര്‍ത്തകള്‍ റിപോര്‍ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ബി അന്‍ഷാദ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതെന്നും സുധാകരന്‍ പറഞ്ഞു.
തേജസ് പത്രത്തിന്റെ തുടക്കം മുതല്‍ അരൂര്‍ ലേഖകനായി പ്രവര്‍ത്തിച്ചുവരുകയാണ് അന്‍ഷാദ്. ഭാര്യ: ആരിഫ. ബിഫാം വിദ്യാര്‍ഥിനി അഹ്‌സന ഏകമകളാണ്.
ബോധി സാഹിത്യ പുരസ്‌കാരത്തിന് വൈശാഖ് പട്ടണക്കാടും അര്‍ഹനായി. വൈശാഖിന്റെ എഴുതിയ കഥയില്‍ ഉണ്ടായിരുന്നത് എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പുരസ്‌കാരങ്ങള്‍ ഈ മാസം നടക്കുന്ന പുരോഗമന കലാസാഹത്യ സംഘം കണ്‍വന്‍ഷനില്‍ നല്‍കുമെന്നും സുധാകരന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക