|    Jun 25 Mon, 2018 3:38 pm

ഗ്രാമീണ റോഡ് നിര്‍മാണം 48 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു

Published : 24th January 2017 | Posted By: fsq

 

ആനക്കര: തൃത്താല നിയോജകമണ്ഡലത്തില്‍ 48 ലക്ഷം രൂപയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചതായി വി ടി ബല്‍റാം എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍നിന്ന് മുപ്പത് ലക്ഷം രൂപയും നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. നാഗലശ്ശേരി പഞ്ചായത്തിലെ ചാലിപ്പുറം ഓട്ടുപാറക്കുന്ന് റോഡ് കോണ്‍ക്രീറ്റിംഗ്: 7.30 ലക്ഷം, പാലക്കല്‍ റോഡ് മെറ്റലിംഗ്, ടാറിംഗ്: 5.5 ലക്ഷം, പട്ടിത്തറയിലെ ചെറളപ്പാടം കക്കാട്ടിരി മഹാവിഷ്ണുക്ഷേത്രം : 5 ലക്ഷം എന്നിവയാണ് എംഎല്‍എ ഫണ്ടില്‍ നിന്നുള്ളപ്രവൃത്തികള്‍. വെള്ളപ്പൊക്കെ ദുരിതാശ്വാസനിധിയില്‍ നിന്ന് റീടാറിംഗ് പ്രവൃത്തിക്കായി മലവട്ടത്താണി റോഡ്: 8 ലക്ഷം, ചെരിപ്പൂര്‍ ടിവി റോഡ്: 3 ലക്ഷം  കറുകപുത്തൂര്‍ പള്ളിപ്പടി മൂരിപ്പാറ റോഡ്: 5 ലക്ഷംതച്ചറ കുന്ന് പനമ്പറ്റ റോഡ്: 4 ലക്ഷം, നാനാര്‍ച്ചിക്കുളംകൊണ്ടപ്പുറം: 4 ലക്ഷം, ഉമ്മത്തൂര്‍ കോണിവരമ്പ്—കുമ്പിടി: 3 ലക്ഷം,കൂട്ടക്കടവ്— താണിക്കുന്ന് മലമക്കാവ്: 3 ലക്ഷം എന്നീ റോഡുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ പണികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വി.ടി. ബല്‍റാം അറിയിച്ചു.ജില്ലയില്‍ ഊര്‍ജിത സാക്ഷരതാ യജ്ഞം നടത്തുംപാലക്കാട് :ജില്ലയിലെ സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ സാമൂഹിക സാക്ഷരതാപരിപാടിയുടെ പഠന കേന്ദ്രങ്ങളായി മാറണമെന്ന്് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കുള്ള ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.പാലക്കാട് ജില്ല സംസ്ഥാനത്ത് ഏറ്റവും  കൂടുതല്‍ നിരക്ഷരരുള്ള ജില്ലയാണ്.  നിരക്ഷരതാ നിര്‍മാര്‍ജനത്തിനായി ഊര്‍ജിത സാക്ഷരതാ പരിപാടി നടപ്പിലാക്കണമെന്നും  അവര്‍ പറഞ്ഞു.ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാന്‍ ടി.എസ്.തിരുവെങ്കിടം അധ്യക്ഷനായി.  സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഷാജൂ ജോണ്‍ കര്‍മ പദ്ധതി വിശദീകരിച്ചു. ജില്ലാ സാക്ഷരതാ സമിതി അംഗം പേരൂര്‍ രാജഗോപാലന്‍, അസി.കോഡിനേറ്റര്‍മാരായ പി.വി.ശാസ്തപ്രസാദ്, കെ.പി.വാഹിദ, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഡി.സദാശിവന്‍, മുണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.കുട്ടികൃഷ്ണന്‍, കാഞ്ഞിരപ്പുഴ പ്രസിഡന്റ് എം.ഷംസുദ്ദീന്‍, കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.ലത എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss