|    Sep 19 Wed, 2018 4:57 pm
FLASH NEWS

ഗ്രാമീണ റോഡുകള്‍ തകര്‍ന്നു; യാത്ര ദുസ്സഹം

Published : 20th August 2018 | Posted By: kasim kzm

നരിക്കുനി: ശക്തമായ മഴയിലും മഴവെള്ളത്തിന്റെ കുത്തൊഴുക്കിലും ഗ്രാമീണറോഡുകളില്‍ യാത്ര ദുഷ്‌കരമായി. ടാറിങ് നടക്കാത്ത റോഡുകളിലാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ മണ്ണൊലിച്ച് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്.
ഇവയില്‍ മിക്കതും പഞ്ചായത്ത് റോഡുകളാണ്. റോഡിലെ ഗര്‍ത്തങ്ങള്‍ കാരണം കാല്‍നടയാത്രയും ദുസ്സഹമായിരിക്കുകയാണ്. മലയുടെ താഴ്‌വാരത്തിലുള്ള റോഡുകളാണ് തകര്‍ന്നതില്‍ ഏറെയും. മലയില്‍ നിന്ന് ഒലിച്ച് വരുന്ന മഴവെള്ളം ഇടവഴികളിലൂടെയും പറമ്പുകളിലൂടെയും ഒലിച്ചെത്തി ഇത്തരം റോഡുകളിലൂടെ കുത്തിയൊലിച്ചാണ് വയലുകളിലും തോടുകളിലും പുഴകളിലും എത്തിച്ചേരുന്നത്. വിവിധ കുടിവെള്ളപദ്ധതികള്‍ക്ക് പൈപ്പിടാനായി കുഴിയെടുത്ത റോഡുകളിലും മണ്ണിട്ട് മൂടിയിട്ടുണ്ടെങ്കിലും ഈ മണ്ണെല്ലാം ഒലിച്ച് പോയും ഗര്‍ത്തങ്ങളുണ്ട്. ഓരോ പ്രദേശത്തിന്റെയും അഭിവാജ്യഘടകങ്ങളായ റോഡുകള്‍ തകരുന്നത് പ്രതികൂലമായി ബാധിക്കുന്നു. നരിക്കുനി, മടവൂര്‍, കാക്കൂര്‍ പഞ്ചായ്ത്തുകളിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ഗ്രാമീണ റോഡുകളാണ് ഗതാഗതയോഗ്യമല്ലാതായത്. എടക്കിലോട്ചാത്തനാറമ്പ് റോഡില്‍ നിന്നും മണ്ണശേരി, മേലേമഠം, എടാളി ഭാഗത്തേക്കു റോഡ് മഴയില്‍ ഗതാഗതയോഗ്യമല്ലാതായി.
മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് 17 ാം വാര്‍ഡില്‍പെട്ട റോഡാണിത്. മഴക്കാലം തുടങ്ങിയാല്‍ ഈ റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുക എന്നത് ദുഷ്‌കരമാണ്. കാല്‍നടയാത്രപോലും അസാധ്യമായ രീതിയിലണ് ഈ റോഡ് ഇപ്പോള്‍. മഴവെള്ളവും ഉറവയെടുക്കുന്ന വെള്ളവും കുത്തിയൊലിച്ച് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍. എടക്കിലോട് മുതല്‍ അരകിലോമീറ്ററോളം ഭാഗത്ത് നിന്നുള്ള വെള്ളം മെയിന്‍ റോഡിലൂടെ ഒലിച്ച് പീടികക്കണ്ടി വളവില്‍ വെച്ച് ഈ റോഡിലൂടെയാണ് പിന്നീട് ഒഴുകി തൊട്ടിലേക്കൊഴുകുന്നത്. മഴയില്ലെങ്കിലും സമീപപ്രദേശത്ത് നിന്നെല്ലാം ഉറവയെടുക്കുന്ന വെള്ളവും ഈ റോഡിലൂടെയാണ് തോട്ടിലേക്ക് ഒഴുകുന്നത്. എടക്കിലോട് മുതല്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ മുഴുവന്‍ ദുരിതവും അനുഭവിക്കുന്നത് ഈ റോഡിന്റെ ഗുണഭോക്താക്കളാണ്. വെള്ളം ഒഴുകിപ്പോകുന്നത് സമീപകാലത്തൊന്നും നില്‍ക്കാനും പോകുന്നില്ല. ടാറിംഗ് നടത്തുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യുകയല്ലാതെ നിവൃത്തിയില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss