|    Dec 14 Thu, 2017 2:25 am
FLASH NEWS

ഗ്രാമീണ റോഡുകള്‍ തകര്‍ന്നു; യാത്രക്കാര്‍ക്കു ദുരിതം

Published : 22nd October 2016 | Posted By: SMR

ചാവക്കാട്: ചേറ്റുവ ചുള്ളിപ്പടിയില്‍ പഞ്ചായത്ത് റോഡും വി എസ് കേരളീയന്‍ റോഡും തകര്‍ന്നതു യാത്രക്കാര്‍ക്കു ദുരിതമാവുന്നു. അധികാരികള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. ദേശീയപാതയിലെ ചുള്ളിപ്പടി സെന്ററില്‍നിന്നു ബംഗ്ലാവ് കടവിലേക്കുള്ള പഞ്ചായത്ത് റോഡിലായി പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടതു മൂലം വാഹന ഗതാഗതത്തിനു യോഗ്യമല്ലാത്ത സ്ഥിതിയിലായിരിക്കുകയാണ്. ചുള്ളിപ്പടിയില്‍ ദേശീയപാതയുടെ കിഴക്കുഭാഗത്തു വി എസ് കേരളീയന്‍ റോഡിന് ഇരുവശത്തും ചെടികള്‍ കാടുപിടിച്ചു കിടക്കുന്നതുമൂലം കാല്‍നട യാത്രക്കാര്‍ക്കു നടക്കാന്‍ പറ്റാത്ത അവസ്ഥാണ്. ടാറിങ് നടത്താത്തതിനാല്‍ പാത പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ആറു മാസം മുമ്പു നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി പഞ്ചായത്തിനു പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്നു ശ്രമദാനം നടത്തിയാണു വഴിയിലെ ചെടികള്‍ വെട്ടിമാറ്റി ഇപ്പോള്‍ നടക്കുന്നത്. അധികൃതര്‍ അടിയന്തരമായി ഇടപെട്ടു രണ്ടു റോഡുകളും സഞ്ചാരയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക