|    Sep 26 Tue, 2017 3:52 am
FLASH NEWS

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചു

Published : 6th October 2016 | Posted By: Abbasali tf

വേങ്ങര: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതായി സ്ഥലം എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഭരണാനുമതി ലഭിച്ച റോഡുകളും ലഭിച്ച തുകയും:- മുനമ്പത്ത് പാറപ്പുറം റോഡ് റീ ടാറിങ് (ഒതുക്കുങ്ങല്‍ പഞ്ചായത്ത്) – 5 ലക്ഷം, പാറയില്‍ കല്ലിങല്‍ റോഡ് റീ ടാറിങ് (ഊരകം പഞ്ചായത്ത്) – 5 ലക്ഷം,  നായാട്ടിപ്പറമ്പ് ചെനയ്ക്കല്‍ റോഡ് റീ ടാറിങ് (വേങ്ങര പഞ്ചായത്ത്) – 5 ലക്ഷം, പുഴച്ചാല്‍ പുത്തന്‍തോട് റോഡ് റീ ടാറിങ്  (പറപ്പൂര്‍ പഞ്ചായത്ത്) – 5 ലക്ഷം, മുതുവില്‍ക്കുണ്ട് മുതു റോഡ് റീ ടാറങ്  (കണ്ണമംഗലം പഞ്ചായത്ത്) – 2.5 ലക്ഷം,  കോവിലപ്പാറ കോട്ടമാട് റോഡ് റീ ടാറിങ് (കണ്ണമംഗലം പഞ്ചായത്ത്) – 2.5 ലക്ഷം,  മൂഴിക്കല്‍ റോഡ് റീ ടാറിങ് (ഏആര്‍ നഗര്‍ പഞ്ചായത്ത്) – 2.5 ലക്ഷം,  കുളപ്പുറം മഠത്തില്‍റോഡ് റീ ടാറിങ് (ഏആര്‍ നഗര്‍ പഞ്ചായത്ത്) – 2.5 ലക്ഷം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക