|    Sep 22 Fri, 2017 5:15 pm
FLASH NEWS

ഗ്രാമീണ കാര്‍ഷികോല്‍പന്ന വിപണനമേളയ്ക്ക് തുടക്കമായി

Published : 13th August 2017 | Posted By: fsq

 

അമ്പലപ്പുഴ: മലബാര്‍ മാവ് കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ ഗ്രാമീണ കാര്‍ഷികോല്‍പന്ന വിപണനമേളയ്ക്ക് തുടക്കമായി. കേരളാ കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖല ഗവേഷണ കേന്ദ്രം, ഖാദി ബോര്‍ഡ് എന്നിവയുടെ സഹായത്തോടെയുള്ള യൂനിറ്റുകളുടെ പ്രദര്‍ശനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, 30ല്‍ പരം അച്ചാറുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ടൗണ്‍ ഹാളില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിപണനമേള മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്് ജി വേണുലാല്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ ക്ലബ്ബ് പ്രസിഡന്റ്് സി രാധാകൃഷ്ണന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ ആര്‍ കണ്ണന്‍, പഞ്ചായത്ത് വൈസ് പ്രസി. ബ്രീജാ രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, പഞ്ചായത്തംഗങ്ങളായ അഡ്വ. ആര്‍ ശ്രീകുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക