|    Jul 16 Mon, 2018 2:30 pm
FLASH NEWS

ഗ്രാമീണ കാര്‍ഷികോല്‍പന്ന വിപണനമേളയ്ക്ക് ഇന്ന് തുടക്കമാവും

Published : 12th August 2017 | Posted By: fsq

 

അമ്പലപ്പുഴ: ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഗ്രാമീണ കാര്‍ഷികോല്‍പന്ന വിപണനമേളയ്ക്ക് ഇന്ന് തുടക്കമാകും.മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്‌പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന മേള അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്നത്. ഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ 15ല്‍ പരം അച്ചാറുകള്‍, മറ്റ് 30 പരം അച്ചാറുകള്‍ എന്നിവ മേളയുടെ പ്രത്യേകതകളാണെന്ന് മലബാര്‍ മാവ് കര്‍ഷക സമിതി സെക്രട്ടറി എബിന്‍ ഫ്രാന്‍സിസ്, സത്താര്‍ എന്നിവര്‍ അറിയിച്ചു. തേനും തേനിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാകും. കേരളാ കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖലാ ഗവേഷണ കേന്ദ്രം പിലിക്കോടിന്റെ സാങ്കേതിക വിദ്യാ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തമായ യൂനിറ്റുകളുടെ ഉല്‍പന്നങ്ങളും ഖാദി ബോര്‍ഡിന്റെ സാങ്കേതിക വിദ്യ യൂനിറ്റുകളുടെ ഉല്‍പ്പന്നങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും മേളയില്‍ ലഭ്യമാണ്.സംസ്ഥാനത്ത് 14 ജില്ലകളിലും നടത്തിവന്ന മേളയുടെ ഭാഗമാണ് ഇവിടെയും നടത്തുന്നത്. ഇന്ന് രാവിലെ ഒമ്പതിന് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss