|    Jul 20 Fri, 2018 6:22 pm
FLASH NEWS

ഗ്രാമസഭകള്‍ 30നകം ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടിക അന്തിമമാക്കണം

Published : 13th November 2017 | Posted By: fsq

 

പത്തനംതിട്ട:  നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ ജില്ല മുന്നേറുന്നു. ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം,  ആര്‍ദ്രം തുടങ്ങിയ മിഷനുകളിലൂടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ജില്ലാ മിഷന്‍ ചെയര്‍മാന്‍ അന്നപൂര്‍ണാദേവി പറഞ്ഞു.  നവകേരള സൃഷ്ടിക്കായുള്ള  മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രസിഡന്റ്. ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കുന്നതിനുള്ള പ്രവര്‍ത്തനം ജില്ലയില്‍ സജീവമായി നടന്നു വരികയാണെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ആസൂത്രണ സമിതിയംഗങ്ങളായ സാം ഈപ്പന്‍, എലിസബത്ത് അബു, ലീല മോഹന്‍, കെ ജി അനിത, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി ആര്‍ മുരളീധരന്‍ നായര്‍, ഹരിതകേരളം കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss