|    Feb 24 Fri, 2017 7:00 pm
FLASH NEWS

ഗ്രാമസഭകള്‍ ജനകീയ പങ്കാളിത്തമില്ലാതെ പ്രഹസനമാവുന്നു

Published : 21st November 2016 | Posted By: SMR

പറവൂര്‍: ഗ്രാമങ്ങളുടെ വികസനം ജനങ്ങളുടെ ഹിതമനുസരിച്ച് നടത്തുന്നതിന് വിളിച്ചുചേര്‍ക്കുന്ന ഗ്രാമസഭകള്‍ ജനകീയ പങ്കാളിത്തമില്ലാതെ പ്രഹസനമാവുന്നു. ഈ ആഴ്ച ആരംഭിച്ച വാര്‍ഡ് തല ഗ്രാമസഭകളാണ് നാട്ടുകാര്‍ക്കുപോലും വേണ്ടാതെ വഴിപാടുപോലെ നടക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച ജനകീയ ആസൂത്രണ പദ്ധതി വിഭാവനംചെയ്യുന്ന ഗ്രാമസഭകള്‍ വിരലിലെണ്ണാവുന്ന ആളുകളെ സാക്ഷി നിര്‍ത്തിയാണ് പല ഗ്രാമപ്പഞ്ചായത്തുകളിലും ഗ്രാമസഭകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ഗ്രാമസഭകളുടെ മുഖ്യ അജണ്ട അംസബ്ലി നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനുവേണ്ടി മാത്രമാണ്. വോട്ടര്‍ പട്ടികയില്‍നിന്നും നീക്കംചെയ്യേണ്ടവരെയും പുതുതായി ചേര്‍ക്കുന്നവരെയും സംബന്ധിച്ചുള്ള വിവരങ്ങളും പേരുകളിലും മേല്‍വിലാസങ്ങളിലും വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും വേണ്ടി ജനങ്ങളെ ബോധവല്‍കരിക്കുന്നതിനാണ് ഗ്രാമസഭകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ പല ഗ്രാമസഭകളിലും അമ്പതില്‍ താഴെ ആളുകളാണ് പങ്കെടുക്കുന്നത്. ഒരു വാര്‍ഡില്‍ ആയിരത്തിനും ആയിരത്തിയഞ്ഞൂറിനും ഇടയില്‍ വോട്ടര്‍മാരുള്ള വാര്‍ഡുകളിലാണ് ആളുകളുടെ എണ്ണം ഗ്രാമസഭകളില്‍ എണ്ണപ്പെട്ട രീതിയില്‍ ആയിട്ടുള്ളത്. ഇത്തരം ഗ്രാമസഭകളില്‍ പ്രധാന പൊതു പ്രവര്‍ത്തകരും പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം പരക്കെയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക